പെണ്ണല്ലോ നീ
പെണ്ണല്ലോ നീ...ആണല്ലോ ഞാൻ
വന്നല്ലോ നീ...ചൊല്ലുന്നൂ ഞാൻ
സ്നേഹം പൂക്കും കാലം ചാരെ
ഈ സ്നേഹം പൂക്കും കാലം ചാരെ
പെണ്ണല്ലോ ഞാൻ...ആണല്ലോ നീ
അറിയുന്നല്ലോ തമ്മിൽ കാൺകെ
സ്നേഹം പൂക്കും കാലം ചാരെ
ഈ സ്നേഹം പൂക്കും കാലം ചാരെ
ലലലാലലാലലലലലാലാ ലാലാ...
എന്തെന്നറിഞ്ഞില്ല കാലങ്ങളായ് നാം
അറിയുന്നതായ് തോന്നുവാൻ
സദയം നീയെൻ ബഹുമാനം നൽകെ
സന്തോഷസുമമായി ഞാൻ
ദയവിൻ കാര്യം വെടിയാൻ നോക്കൂ
അരികിൽ വന്നു കൈകൾ നൽകൂ
സ്നേഹം പൂക്കും കാലം ചാരെ
ഈ സ്നേഹം പൂക്കും കാലം ചാരെ
മനം കൊള്ളും സ്നേഹത്തിൻ
അർത്ഥം തന്നെ
ഇന്നറിയില്ല എന്നാലും അറിവൂ നിന്നെ
അയ്യോ നാരീ...അരുതേ കടുംകൈ
നിന്റെ വാക്കോ...കൊടുങ്കാറ്റായി
ഇതല്ലാ കാലം ചപലരാകാൻ
ഇതല്ലാ കാലം ജീവൻ പോക്കാൻ
തരരൂരുരൂരുരുരുരൂരൂ രൂരൂ
ബന്ധം നാം തമ്മിൽ ഇല്ലെങ്കിൽ പോലും
ഒന്നാക്കുന്നെന്തോ നമ്മെ
ഈ സൗഹൃദത്തിന്നു പേരെന്തു നൽകാൻ
ഇതു കാര്യം മറ്റൊന്നാകെ
കനവെന്നോതാം...കുളിരെന്നോതാം
കരളിൽ തുടിപ്പായ്...അതിനെ കാണാം
സ്നേഹം പൂക്കും കാലം ചാരെ
ഈ സ്നേഹം പൂക്കും കാലം ചാരെ