മേഘ തോമസ്
Megha Thomas
കണ്ണൂർ പയ്യന്നൂർ സ്വദേശിനി. തോമസ് ത്രേസ്യാമ്മ എന്നിവരുടെ മകളായി ഡൽഹിയിൽ ജനിച്ച് വളർന്ന മേഘ സെന്റ് തോമസ് ഇന്ദിരപുരം സ്കൂളിൽ സ്കൂൾ വിദ്യാഭ്യാസം ചെയ്ത ശേഷം തിയറ്റർ ആർട്സിൽ പരിശീലനം നേടി. തുടർന്ന് കൊച്ചിൻ നിയോ ഫിലിം സ്കൂളിൽ ഫിലിം ഡിപ്ലോമ കോഴ്സിനു ചേർന്നു. ഫിലിം സ്കൂളിന്റെ ഹ്രസ്വചിത്രങ്ങളിലും മറ്റ് ഷോർട് ഫിലിമുകളിലുമൊക്കെ അഭിനയിച്ച് തുടങ്ങിയ മേഘയുടെ ആദ്യ വേഷം ആക്ഷൻ ഹീറോ ബിജുവിലായിരുന്നു. തുടർന്ന് ചാർമിനാർ എന്ന ചിത്രത്തിലും വേഷമിട്ടു. ശ്യാമപ്രദാസിന്റെ ഒരു ഞായറാഴ്ച്ച എന്ന സിനിമയിലാണ് നായികാ കഥാപാത്രമായി ആദ്യം വേഷമിടുന്നത്. തുടർന്ന് ആഹാ, ബെറ്റർഫാഫ്, ഹൃദയം, ഭീമന്റെ വഴി എന്നീ സിനിമകളിലൊക്കെ അഭിനയിച്ചു. ഭീമന്റെ വഴിയിലെ കിന്നരി എന്ന റെയിൽവേ എഞ്ചിനീയറുടെ കഥാപാത്രം ശ്രദ്ധേയമായിരുന്നു.
മേഘയുടെ ഫേസ്ബുക്ക് | ഇൻസ്റ്റഗ്രാം