മകരന്ദ് ദേശ് പാണ്ഡെ

Makarand Desh Pandey

ഇന്ത്യൻ ചലച്ചിത്ര നടൻ. 1958 ജൂലൈ 3 ന് മഹാരഷ്ട്രയിൽ ജനിച്ചു. നാടക നടനായിട്ടാണ് മകരന്ദം ദേശ് പാണ്ഡേ തന്റെ അഭിനയ ജീവിതത്തിന് തുടക്കം കുറിയ്ക്കുന്നത്. നൂറോളം നാടകങ്ങളിൽ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. 1993 ൽ കെ കെ മേനോനോടൊപ്പം ചേർന്ന്   Ansh Theatre Group  സ്ഥാപിച്ചു. 1988 ൽ Qayamat Se Qayamat Tak എന്ന സിനിമയിൽ ഒരു വേഷം ചെയ്തുകൊണ്ടാണ് മകരന്ദം ചലച്ചിത്ര അഭിനയരംഗത്തേയ്ക്ക് പ്രവേശിയ്ക്കുന്നത്. തുടർന്ന് അൻപതിലധികം ഹിന്ദി ചിത്രങ്ങളിൽ അഭിനയിച്ചു.

മകരന്ദം ദേശ് പാണ്ഡേ 2012 ലാണ് മലയാളത്തിലെത്തുന്നത്. നമ്പർ 66 മധുര ബസ് എന്ന സിനിമയിലാണ് അദ്ദേഹം മലയാളത്തിൽ ആദ്യമായി അഭിനയിച്ചത്. തുടർന്ന് ആമേൻ, പുലിമുരുകൻ.. എന്നിവയുൾപ്പെടെ എട്ട് സിനിമകളിൽ അഭിനയിച്കു. മറാത്തി,തെലുങ്ക്,കന്നഡ,തമിഴ് സിനിമകളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. 2003 ൽ Danav എന്ന ചിത്രം സംവിധാനം ചെയ്തുകൊണ്ട് മകരന്ദം ദേശ് പാണ്ഡേ സംവിധാന രംഗത്തേയ്ക്കും ചുവടുവെച്ചു. ഹിന്ദിയിലും മറാത്തിയിലുമായി അഞ്ച് സിനിമകൾ അദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്. ടെലിവിഷൻ സീരിയലുകളിലും വെബ് സീരീസുകളിലും അദ്ദേഹം അഭിനയിക്കുന്നുണ്ട്.

 

 

 

.