വാതിൽ ചാരി വന്ന തിങ്കളേ

വാതിൽ ചാരി വന്ന തിങ്കളേ
രാവിലെന്തു തേടി വന്നുവോ
നീ..
ഭീതി കൊണ്ട് പാതി മാഞ്ഞുവോ
നിൻെറ രൂപം അർത്ഥബിംബമായി
എൻ മുന്നിൽ..

ഞാൻ.. കാണാതേ
എന്താ താഴിൽ
പൂട്ടി നീ മൂകമായി നീ
കണ്ണാൽ മൂടും മന്ത്രത്തീയിൽ
മയങ്ങവേ…
ആ…
ഓ..

ഈ ഉന്മാദം
കിനാവോ നേരോ 
നേരോ നേരോ..
നോവായി മാറുമോ…
ഈ സ്വകാര്യങ്ങൾ
വിമൂകം താനേ
മായുമോ

ഈ ഉൾമനയിൽ നാമേ
അന്യോന്യം മെല്ലെ
നോക്കി നിൽപ്പൂ
നാം നാമല്ലാതാകുന്നോ
ഇന്നേതോ വിചാരങ്ങളിൽ
ആ....

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Vaathil chaari vanna