സ്വർണ്ണവർണ്ണത്തട്ടമിട്ട സുന്ദരിപ്പെണ്ണേ

 

സ്വർണ്ണവർണ്ണത്തട്ടമിട്ട സുന്ദരിപ്പെണ്ണേ
നിന്റെ പുന്നാരപ്പുതുമാരൻ വരണൊണ്ട്
അനങ്ങുമ്പോളലുക്കത്ത് കിലുങ്ങേണം
മദനപ്പൂങ്കാവനത്തിൽ മണവാളൻ വരുന്നേരം
മഴവില്ല് കവിളത്ത് വിരിയേണം ഇന്ന്
മൈലാഞ്ചിയണിഞ്ഞ് പെണ്ണൊരുങ്ങേണം
(സ്വർണ്ണവർണ്ണ...)

പുത്തൻ മണിയറ വാതിലടച്ച്
പട്ടുകിടക്ക കുടഞ്ഞു വിരിച്ച്
കട്ടിലിലപ്പിടിയത്തർ തളിക്കണം
അവനെയിരുത്തേണം പിന്നെ
കസ്തൂരി വെറ്റില തേച്ചു തെറുക്കണം പിന്നെ
കള്ളനു നൽകേണം ആ കള്ളനു നൽകേണം
പിത്തൻ മണവാട്ടിയിന്നത്തെ രാത്രിയിൽ
ഒന്നിച്ചുറങ്ങേണം നിങ്ങൾ ഒന്നിച്ചുറങ്ങേണം

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Swarnavarnathattamitta

Additional Info

അനുബന്ധവർത്തമാനം