പ്രതിമകൾ പ്രതിമകൾ
Music:
Lyricist:
Singer:
Film/album:
പ്രതിമകൾ....
പ്രതിമകൾ പ്രതിമകൾ
പ്രിയദർശിനികൾ പ്രതിമകൾ
കവിതകൾ കവിതകൾ
കല്ലിൽ കൊത്തിയ കവിതകൾ
(പ്രതിമകൾ..)
ചുണ്ടിൽ സ്വർണ്ണക്കരണ്ടിയുമായ്
ശുക്രദശയിൽ ജനിച്ചവരേ
നിൽക്കൂ - ഒന്നു നിൽക്കൂ
ജിപ്സി നർത്തകിയെ വേണോ
ഝനക് - ഝനക് - ഝനക്
ഹിപ്പി നർത്തകിയെ വേണോ
ചരസ്സ് ചരസ്സ് ചരസ്സ്
വിരുന്നുമുറിയിൽ വെയ്ക്കാം
പളുങ്കു കൂട്ടിൽ വെയ്ക്കാം
തനിച്ചിരുന്നു മടുക്കുമ്പോൾ
ലല്ലലലം തുള്ളിക്കാം
പ്രതിമകൾ...
കണ്ണിൽ കാമസ്ഫുലിംഗവുമായ്
എന്നെക്കണ്ടു വിയർത്തവരേ
നിൽക്കൂ - ഒന്നു നിൽക്കൂ
സ്വർഗ്ഗമേനകയെ വേണോ
കൊടുക്കൂ - കൊടുക്കൂ - കൊടുക്കൂ
നഗ്നസുന്ദരിയെ വേണോ
കിടക്കമുറിയിൽ വെയ്ക്കാം
ഇടയ്ക്ക് തൊട്ടും നോക്കാം
തനിച്ചിരുന്നു കുടിക്കുമ്പോൾ
ദം മാരോദം പാടിക്കാം
(പ്രതിമകൾ...)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Prathimakal
Additional Info
ഗാനശാഖ: