സ്വർണ്ണഖനികളുടെ

സ്വർണ്ണഖനികളുടെ സ്വർഗ്ഗഭൂമിയുടെ
സുൽത്താനേ നമസ്തേ
സ്വപ്നഖനികളുടെ പുഷ്പവതികളുടെ
സുൽത്താനേ നമസ്തേ
(സ്വർണ്ണഖനികളുടെ..)

അത്തറിൽ മുങ്ങി മുടിയുലമ്പി വരും
ഉല്പലാക്ഷികളെ നോക്കൂ
മദനോത്സവങ്ങളിലെ മത്സരങ്ങളിലെ
അപ്സരസ്സുകളെ നോക്കൂ

ചിരിക്കൂ പാദുഷ ചിരിക്കൂ
ഈ ചിരിയുടെ മുന്തിരിവള്ളികൾ
കൊണ്ടൊരു ചിത്രം വരയ്ക്കൂ
ഇവിടെ ഇവിടെ ഇവിടെ

ഇലക്കുട ചൂടും മലയാളത്തിലെ
ഇളനീർപ്പൊൻ കുടങ്ങൾ - ഞങ്ങൾ
ഇളനീർപ്പൊൻ കുടങ്ങൾ
സ്വീകരിക്കൂ ഈ ഇളനീർ കുടം സ്വീകരിക്കൂ
ഈ മുളം കുടിലിൽ പകരം ഞങ്ങൾ-
ക്കീന്തപ്പനമ്പഴം നൽകൂ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Swarnakhanikalude

Additional Info

അനുബന്ധവർത്തമാനം