ആലുണ്ടെലയുണ്ടെലയുണ്ടെലഞ്ഞിയുണ്ട്

ആലുണ്ടെലയുണ്ടെലയുണ്ടെലഞ്ഞിയുണ്ട്
ആയില്യത്തേഴിലം പാലയുണ്ട്
നൂറും പാലും കുടിച്ചാടു പാമ്പേ
തങ്കനൂലും കഴുത്തിലിട്ടാടു പാമ്പേ
(ആലുണ്ടെലയുണ്ട്..)

സര്‍പ്പവനത്തിലെ വള്ളിപ്പടര്‍പ്പിലെ
പുഷ്പ ശിഖാ മണിമുത്തു ചൂടി
വെട്ടിത്തിളങ്ങും മിഴികള്‍ നീട്ടി
നെറ്റിയില്‍ ഗോപിക്കുറി ചാര്‍ത്തി
പുള്ളുവൻ പാട്ടു കേട്ടാടു പാമ്പേ
നീലപ്പുള്ളി റവുക്കയിട്ടാടു പാമ്പേ
ചാഞ്ചാടു പാമ്പേ
ആലുണ്ടെലയുണ്ടെലയുണ്ടെലഞ്ഞിയുണ്ട്

ചുറ്റിപ്പിണയുന്ന ചുണ്ടുകള്‍ പൂക്കുന്ന
കെട്ടിപ്പുണരുന്ന വള്ളി പോലെ
പത്തി വിടര്‍ത്തുമിണപ്പാമ്പിന്‍ മെയ്യില്‍
കൊത്തുന്ന കാമശരം പോലെ
പൊത്തിപ്പുളഞ്ഞുനിന്നാടു പാമ്പേ
കുടം കൊട്ടുന്ന താളത്തിന്നാടു പാമ്പേ
ചാഞ്ചാടു പാമ്പേ
(ആലുണ്ടെലയുണ്ട്..)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Alundelayundu

Additional Info

അനുബന്ധവർത്തമാനം