പാവങ്ങൾ പെണ്ണുങ്ങൾ

പാവങ്ങൾ പെണ്ണുങ്ങൾ ദുഃഖ-
ഭാരം ചുമക്കും ദേവതകൾ
കാലസമുദ്രത്തിരകളിൽ നീന്തും
കളിമൺ പാവകൾ
(പാവങ്ങൾ...)

ഇതിഹാസങ്ങൾക്കു താടി നരച്ചു
ഇന്നലത്തെ സ്മൃതികൾ മരിച്ചു
സ്ത്രീകളിന്നും വിരഹാതുരകൾ
ഭൂമി കന്യാ സീതകൾ
രാമായണത്തിലെ കണ്ണീരിൽ മുക്കിയ
സീതകൾ - സീതകൾ
(പാവങ്ങൾ...)

ഈ നൂറ്റാണ്ടിന്നെഴുപതു കഴിഞ്ഞു
ഇന്നലത്തെ യുഗങ്ങൾ മറഞ്ഞു
സ്ത്രീകളിന്നും പുരുഷന്മാരുടെ
ശാപമേൽക്കും അഹല്യകൾ
ശാപമോക്ഷത്തിനു കാത്തു കിടക്കും
അഹല്യകൾ - അഹല്യകൾ
(പാവങ്ങൾ...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Pavangal pennungal

Additional Info

അനുബന്ധവർത്തമാനം