പോകൂ മരണമേ പോകൂ
പോകൂ മരണമേ പോകൂ നിന്‍
ഏകാന്തതയില്‍ വന്നുടുതുണി മാറാന്‍
എനിക്കു മനസ്സില്ലാ
എനിക്കു മരണമില്ലാ
പോകൂ മരണമേ പോകൂ
ശില്പീ ഞാനൊരു ശില്പീ
ശിലകളീശ്വര വിഗ്രഹമാക്കും ശില്പീ
അടച്ചിടും ഞാന്‍ നീയണയുമ്പോള്‍
അസ്ഥിപഞ്ജരശാല
നിന്റെ നാട്ടില്‍ സ്വപ്നങ്ങളുണ്ടോ
നിന്റെ നാട്ടില്‍ മനുഷ്യരുണ്ടോ
ഓ....
പോകൂ മരണമേ പോകൂ
ശില്പീ ഞാനൊരു ശില്പീ
ശിലകളില്‍ ജീവിത വേദന കൊത്തും ശില്പീ
തുറന്നിടും ഞാന്‍ നീയകലുമ്പോള്‍
ദീപഗോപുര മേട
നിന്റെ നാട്ടില്‍ സൗന്ദര്യമുണ്ടോ
നിന്റെ നാട്ടില്‍ വെളിച്ചമുണ്ടോ
ഓ...
പോകൂ മരണമേ പോകൂ
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Pokoo maraname
Additional Info
ഗാനശാഖ: