ഒന്നാം പൊന്നോണപ്പൂപ്പട

ഒന്നാം പൊന്നോണ പൂപ്പട കൂട്ടാൻ
പൂക്കണ്ണി കോരാൻ പൂക്കളം തീർക്കാൻ
ഓടി വാ തുമ്പീ പൂത്തുമ്പീ താ തെയ്
അന്നം പൂക്കിലയൂഞ്ഞാലാടാൻ
പൂമാലപ്പെണ്ണിനെ പൂ കൊണ്ട് മൂടാൻ
ആടിവാ തുമ്പീ പെണ്‍തുമ്പീ താ തെയ്

ആലാത്തൂഞ്ഞാലിലാടിപ്പറന്നുചെന്ന-
ങ്ങേക്കൈ നീട്ടി ഇങ്ങേക്കൈ നീട്ടി
ആദ്യം തൊടുന്നോരാകാശക്കനി ആർക്ക്
ആലാത്തൂഞ്ഞാലിലാടിപ്പറക്കുമ്പോൾ
അങ്ങേത്തോളിന്മേൽ ഇങ്ങേത്തോളിന്മേൽ
അല്ലിക്കിഴികുത്തും അമ്മാനപ്പഴമാർക്ക്

ഇയാൾക്ക് ഇയാൾക്ക് ഇയാൾക്ക്
ആ പൂ പൂത്തതും ഉണ്ണി വിരിഞ്ഞതും
ഞെട്ടു കറുത്തതും അന്നേ കണ്ടിട്ട്
തോണ്ടിക്കൊതിപ്പിച്ചോരീയാൾക്ക്
ഇയാൾക്ക്...
ഒന്നാം പൊന്നോണ പൂപ്പട കൂട്ടാൻ
പൂക്കണ്ണി കോരാൻ പൂക്കളം തീർക്കാൻ
ഓടി വാ തുമ്പീ പൂത്തുമ്പീ താ തെയ്

ഓലപ്പന്തു മെടഞ്ഞു മെടഞ്ഞെടുത്ത-
ങ്ങോട്ടോന്നടിച്ചിങ്ങോട്ടൊന്നടിച്ചാദ്യം
ജയിക്കുമ്പോൾ പൊന്നും കസവുമുണ്ടാർക്ക്
ഓണക്കോടി ഞൊറിഞ്ഞു ഞൊറിഞ്ഞുടുത്ത-
ങ്ങോട്ടോടുമ്പോൾ ഇങ്ങോട്ടോടുമ്പോൾ
കന്നിക്കവിളിലെ സിന്ദൂരക്കൊടിയാർക്ക്

ഇയാൾക്ക് ഇയാൾക്ക് ഇയാൾക്ക്
ആക്കൊടി പൂത്തതും പൂങ്കൊടിയായതും
പൂന്തേൻ നിറഞ്ഞതും അന്നേ കണ്ടിട്ട്
നുള്ളിച്ചിരിപ്പിച്ചൊരീയാൾക്ക്
ഈയാൾക്ക്...

ഒന്നാം പൊന്നോണ പൂപ്പട കൂട്ടാൻ
പൂക്കണ്ണി കോരാൻ പൂക്കളം തീർക്കാൻ
ഓടി വാ തുമ്പീ പൂത്തുമ്പീ താ തെയ്
അന്നം പൂക്കിലയൂഞ്ഞാലാടാൻ
പൂമാലപ്പെണ്ണിനെ പൂ കൊണ്ട് മൂടാൻ
ആടിവാ തുമ്പീ പെണ്‍തുമ്പീ താ തെയ്

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
9
Average: 9 (1 vote)
Onnam ponnona

Additional Info

അനുബന്ധവർത്തമാനം