സ്വപ്നങ്ങളൊരുവഴിയേ മനുഷ്യന്റെ
സ്വപ്നങ്ങളൊരുവഴിയേ മനുഷ്യന്റെ വിധിയോ മറ്റൊരുവഴിയേ
സ്വപ്നങ്ങളൊരുവഴിയേ മനുഷ്യന്റെ വിധിയോ മറ്റൊരുവഴിയേ
കാലിടറാതെ പോവുക നീ, കണ്ണുനീർ പൈങ്കിളിയേ
കണ്ണുനീർ പൈങ്കിളിയേ
സ്വപ്നങ്ങളൊരുവഴിയേ മനുഷ്യന്റെ വിധിയോ മറ്റൊരുവഴിയേ
സ്വപ്നങ്ങളൊരുവഴിയേ..
നീരാളി പോലെ പിൻതുടരുന്നൂ
നോവിൻ കൂർത്ത നഖമുനകൾ
നീരാളി പോലെ പിൻതുടരുന്നൂ
നോവിൻ കൂർത്ത നഖമുനകൾ
ഞാനിന്നിക്കരെ നീയോ അക്കരെ
കടത്തുവഞ്ചിയോ അകലേ, അകലേ
സ്വപ്നങ്ങളൊരുവഴിയേ മനുഷ്യന്റെ വിധിയോ മറ്റൊരുവഴിയേ
സ്വപ്നങ്ങളൊരുവഴിയേ..
മിഴിനീർവീണു ഈറനണിഞ്ഞൊരീ
ജീവിത നദിയുടെ കരയിൽ
മിഴിനീർവീണു ഈറനണിഞ്ഞൊരീ
ജീവിത നദിയുടെ കരയിൽ
ആയിരം കനവുകൾ ആയിരം മോഹങ്ങൾ
ഇഴപൊട്ടിയിവിടെ മയങ്ങുമ്പോൾ
ആയിരം കനവുകൾ ആയിരം മോഹങ്ങൾ
ഇഴപൊട്ടിയിവിടെ മയങ്ങുമ്പോൾ
മനസേ...... വെറുതേയിനിയും ശാശ്വത സ്വർഗ്ഗം തിരയരുതേ,
നീ കരയരുതേ
സ്വപ്നങ്ങളൊരുവഴിയേ മനുഷ്യന്റെ വിധിയോ മറ്റൊരുവഴിയേ
കാലിടറാതെ പോവുക നീ, കണ്ണുനീർ പൈങ്കിളിയേ
കണ്ണുനീർ പൈങ്കിളിയേ
സ്വപ്നങ്ങളൊരുവഴിയേ മനുഷ്യന്റെ വിധിയോ മറ്റൊരുവഴിയേ
സ്വപ്നങ്ങളൊരുവഴിയേ..