എന്റെ പ്രാർത്ഥന കേൾക്കാൻ

എന്റെ പ്രാർത്ഥന കേൾക്കാൻ രാജരാജൻ വരും

എന്റെ വേദന കാണാൻ ദൈവപുത്രൻ വരും

ദൈവപുത്രൻ വരും

എന്റെ പ്രാർത്ഥന കേൾക്കാൻ രാജരാജൻ വരും

എന്റെ വേദന കാണാൻ ദൈവപുത്രൻ വരും

ദൈവപുത്രൻ വരും

ഇന്നുമുണങ്ങാത്ത ഉൾമുറിവുകളിൽ തൈലം പൂശാനായ്

ഇന്നുമുണങ്ങാത്ത ഉൾമുറിവുകളിൽ തൈലം പൂശാനായ്

നൊന്തുപിടയുമെൻ മനസ്സിന്നിത്തിരി സ്‌നേഹജലം പകരാൻ

തോരാത്ത കണ്ണീർ തുടക്കാൻ നല്ലിടയൻ വരും

പൊട്ടിയകന്നൊരു ബന്ധങ്ങളെ അവൻ വീണ്ടും ഇണക്കിവെയ്ക്കും

സ്വർഗ്ഗരാജ്യം നേടും അന്നു ഞാൻ പറുദീസയും നേടും

പറുദീസയും നേടും

എന്റെ പ്രാർത്ഥന കേൾക്കാൻ രാജരാജൻ വരും

എന്റെ വേദന കാണാൻ ദൈവപുത്രൻ വരും

ദൈവപുത്രൻ വരും

സ്‌നേഹിച്ചു എന്നൊരു കുറ്റം ഞാൻ ചെയ്തു കുരിശു ചുമന്നൂ

മോഹിച്ചു എന്നൊരു തെറ്റു ഞാൻ ചെയ്തു മുൾമുടി സ്വീകരിച്ചൂ

എന്റെ മനസ്സും ഹൃദയവുമറിയാൻ അജപാലബാലൻ വരും

കൂട്ടുപിരിഞ്ഞൊരെൻ മണവാട്ടിയെ അവൻ കൂടെ കൊണ്ടുപോരും

സ്വർഗ്ഗരാജ്യം നേടും അന്നു ഞാൻ പറുദീസയും നേടും

പറുദീസയും നേടും

എന്റെ പ്രാർത്ഥന കേൾക്കാൻ രാജരാജൻ വരും

എന്റെ വേദന കാണാൻ ദൈവപുത്രൻ വരും

ദൈവപുത്രൻ വരും

എന്റെ പ്രാർത്ഥനകേൾക്കാൻ രാജരാജൻ വരും

എന്റെ വേദനകാണാൻ ദൈവപുത്രൻ വരും

ദൈവപുത്രൻ വരും

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Ente prarthana kelkkan

Additional Info

ഗാനശാഖ: 

അനുബന്ധവർത്തമാനം