പ്രതിശ്രുത പ്രിയവധുവൊരുങ്ങീ

(ഹമ്മിങ്)

പ്രതിശ്രുത പ്രിയവധുവൊരുങ്ങീ

പീലിമിഴിക്കോണുകൾ തുളുമ്പീ

അവളുടെ അസുലഭ താരുണ്യം നുകരാ‍ൻ

പുതിയൊരു പുരുഷൻ വന്നൂ

പ്രതിശ്രുത പ്രിയവധുവൊരുങ്ങീ

പീലിമിഴിക്കോണുകൾ തുളുമ്പീ

അസ്തമനതീരത്ത് തനിയെ ഞാൻ നിന്നൂ

അകലേ കല്ല്യാണം നടന്നൂ

തിരകളും കേട്ടില്ല തീരവും കേട്ടില്ല

തിരകളും കേട്ടില്ല തീരവും കേട്ടില്ല

തകരുന്ന ഹൃദയത്തിൻ നോവുപാട്ട്

ഇന്നും പാടുന്നു നിന്നെയോർത്തെൻ മനം

തീരാത്ത ദുഃഖത്തിൻ നോവുപാട്ട്

പ്രതിശ്രുത പ്രിയവധുവൊരുങ്ങീ

പീലിമിഴിക്കോണുകൾ തുളുമ്പീ

വസന്തങ്ങൾ നിരവധി ഇതിലേ പോയപ്പോൾ

ഇടനെഞ്ചുപൊട്ടി ഞാൻ കരഞ്ഞൂ

നിന്നെ ഞാൻ കണ്ടില്ല നിൻ മൊഴി കേട്ടില്ല

നിന്നെ ഞാൻ കണ്ടില്ല നിൻ മൊഴി കേട്ടില്ല

നിൻ മനം എന്തെന്നറിഞ്ഞില്ല

ഇന്നും തേങ്ങുന്നു നിന്നെയോർത്തെൻ മനം

എന്നിനി എന്നെ നീ തേടിവരും

പ്രതിശ്രുത പ്രിയവധുവൊരുങ്ങീ

പീലിമിഴിക്കോണുകൾ തുളുമ്പീ

അവളുടെ അസുലഭ താരുണ്യം നുകരാ‍ൻ

പുതിയൊരു പുരുഷൻ വന്നൂ

പ്രതിശ്രുത പ്രിയവധുവൊരുങ്ങീ

പീലിമിഴിക്കോണുകൾ.... തുളുമ്പീ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Prathishrutha Priyavadhuvorungee

Additional Info

ഗാനശാഖ: 

അനുബന്ധവർത്തമാനം