ഒരിക്കൽ ഈശ്വരൻ വിളികേൾക്കും

ഒരിക്കൽ ഈശ്വരൻ വിളികേൾക്കും,

എന്റെ നീറുന്ന ഗദ്ഗദം കേൾക്കും

ഒരിക്കൽ ഈശ്വരൻ വിളികേൾക്കും,

എന്റെ നീറുന്ന ഗദ്ഗദം കേൾക്കും

തോരാത്തകണ്ണീർ തുടക്കും, ഭഗവാൻ

തിരുമിഴിപൂക്കൾ തുറക്കും

ഒരിക്കൽ ഈശ്വരൻ വിളികേൾക്കും,

എന്റെ നീറുന്ന ഗദ്ഗദം കേൾക്കും

എന്റെ സ്വപ്നങ്ങളെ നേർച്ചയായ് നൽകും

എന്റെ ധ്യാനം തുടരും

എന്റെ സ്വപ്നങ്ങളെ നേർച്ചയായ് നൽകും

എന്റെ ധ്യാനം തുടരും

ഹൃദയാഭിലാഷങ്ങൾ കോർത്തുകോർത്തൊരു നിവേദനം നൽകും

വീണുതകർന്നൊരെൻ മാനസവേണുവിൽ വീണ്ടും രാഗങ്ങളുണരും

അകലെയിരുന്നവൾ രാഗം കേൾക്കും

അടുക്കാൻ മനസ്സുകൾ തുടിക്കും

അടുക്കാൻ മനസ്സുകൾ തുടിക്കും

ഒരിക്കൽ ഈശ്വരൻ വിളികേൾക്കും,

എന്റെ നീറുന്ന ഗദ്ഗദം കേൾക്കും

എന്റെ സൂര്യനുദിക്കും ഭൂമിയിൽ

എന്റെ പ്രഭാതമുണരും

എന്റെ സൂര്യനുദിക്കും ഭൂമിയിൽ

എന്റെ പ്രഭാതമുണരും

മുറിവേറ്റ ഹൃദയത്തിൻ ഇഴയിൽനിന്നൂറുന്ന ചോരയാൽ നിൻ പാദം കഴുകും

നോവിന്റെ പൂക്കളാൽ അലങ്കാരമാലകൾ ചൂടിച്ചു നിൻ രൂപ മൊരുക്കും

ഭഗവാ‍ൻ എന്നെയുമനുഗ്രഹിക്കും

അന്നെന്റെ പ്രിയ സഖി തിരിച്ചുവരും

ചിരിച്ചുകൊണ്ടടുത്തുവരും

ഒരിക്കൽ ഈശ്വരൻ വിളികേൾക്കും,

എന്റെ നീറുന്ന ഗദ്ഗദം കേൾക്കും

തോരാത്തകണ്ണീർ തുടക്കും, ഭഗവാൻ

തിരുമിഴിപൂക്കൾ തുറക്കും

ഒരിക്കൽ ഈശ്വരൻ വിളികേൾക്കും,

എന്റെ നീറുന്ന ഗദ്ഗദം കേൾക്കും

(ഹമ്മിങ്)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Orikkal eswaran vili kelkkum

Additional Info

ഗാനശാഖ: 

അനുബന്ധവർത്തമാനം