പറയാതെ എന്റെ മനസ്സിൽ പൂവായ്
(ആലാപ്)
പറയാതെ എന്റെ മനസ്സിൽ പൂവായ് എന്തേ നീ വിടർന്നൂ

നിറയും മിഴികൾ പറയും കഥകൾ
(ആലാപ്)
നിറയും മിഴികൾ പറയും കഥകൾ
എനിക്കായൊരുക്കുന്നു നൊമ്പരങ്ങൾ
പറയാതെ എന്റെ മനസ്സിൽ പൂവായ് എന്തേ നീ വിടർന്നൂ
നീ എന്റെ മനസ്സിന്റെ താളലയങ്ങളും രാഗവും കേട്ടുറങ്ങീ

തപ്തനിശ്വാസങ്ങൾ താരാട്ടുപാടുമെൻ തങ്കക്കിനാവിന്റെ തീരങ്ങളിൽ

അന്നു നീ തൂകിയ വർണ്ണങ്ങൾ, ഇന്നെൻ നൊമ്പരങ്ങൾ
പറയാതെ എന്റെ മനസ്സിൽ പൂവായ് എന്തേ നീ വിടർന്നൂ
കാതരേ നീ എന്റെ പ്രേമപ്രതീക്ഷയിൽ രാധികയായിരുന്നൂ

ആശിച്ചപോലെ ഒന്നിച്ചുകൂടിയ ആദ്യസമാഗമ മന്ദിരത്തിൽ

അന്നു നീ പാടിയ രാഗങ്ങൾ, ഇന്നെൻ തേങ്ങലുകൾ