കാർത്തിക താരമുറങ്ങീ

കാർത്തിക താരമുറങ്ങീ കാറ്റുംകോളുമടങ്ങീ

നൊന്തുപിടഞ്ഞൊരു കാമുകഹൃദയം

ഇന്നുമുറങ്ങിയില്ലാ നോവും തീർന്നില്ല

കാർത്തിക താരമുറങ്ങീ കാറ്റും കോളുമടങ്ങീ

പൊൻ‌മലർചുണ്ടിലൊരുമ്മയുമായ് കണ്മണി വന്നില്ലാ

പൊൻ‌മലർചുണ്ടിലൊരുമ്മയുമായ് കണ്മണി വന്നില്ലാ

മോതിരവിരലിൽ മോഹിച്ചു തീർത്തൊരു മോതിരമിട്ടില്ലാ,

നീയെന്റെ പ്രിയതമയായില്ലാ

കാർത്തിക താരമുറങ്ങീ കാറ്റും കോളുമടങ്ങീ

ഒന്നിച്ചുകണ്ട കിനാവിലെ കുഞ്ഞിന് ആയുസ്സുതന്നില്ലാ

ഒന്നിച്ചുകണ്ട കിനാവിലെ കുഞ്ഞിന് ആയുസ്സുതന്നില്ലാ

മുട്ടിയുരുമ്മി ഇരുന്നാകുട്ടന് ഇങ്കുകൊടുത്തില്ലാ‍, ആലോലം

താരാട്ടു പാടിയില്ലാ

കാർത്തിക താരമുറങ്ങീ കാറ്റും കോളുമടങ്ങീ

നെന്തുപിടഞ്ഞൊരു കാമുകഹൃദയം

ഇന്നുമുറങ്ങിയില്ലാ നോവും തീർന്നില്ല

കാർത്തിക താരമുറങ്ങീ കാറ്റും കോളുമടങ്ങീ

(ഹമ്മിങ്)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Karthika tharam urangi