ഇനിയാരെ തിരയുന്നു നിറമിഴിയിതളുമായ്
ഇനിയാരെ തിരയുന്നു നിറമിഴിയിതളുമായ്
ശരത്‌കാലമണഞ്ഞല്ലോ മഴമേഘമേ, മഴമേഘമേ
ഒരുകൊച്ചു കടംകഥയാണീ ജീവിതം, ഈ ജീവിതം
ജനിച്ചപ്പോളീശ്വരൻ എനിക്കായി നൽകി
മനസ്സാകെ നിറമുള്ള മയിൽപീലികൾ
ജനിച്ചപ്പോളീശ്വരൻ എനിക്കായി നൽകി
മനസ്സാകെ നിറമുള്ള മയിൽപീലികൾ
വിധിയുടെവിരലുകൾ അവ നുള്ളിയെറിയുമ്പോൾ
വഴിതേടി അലയുകയാണാപീലികൾ,
എന്നും ആ പീലികൾ
ഇനിയാരെ തിരയുന്നു നിറമിഴിയിതളുമായ്
ശരത്‌കാലമണഞ്ഞല്ലോ മഴമേഘമേ, മഴമേഘമേ
ഒരുകൊച്ചു കടംകഥയാണീ ജീവിതം, ഈ ജീവിതം
വളർന്നപ്പോൾ ഞാൻ കണ്ട കനവുകൾക്കേകി
നിറമുള്ള ദളങ്ങളും മധുകണവും
വളർന്നപ്പോൾ ഞാൻ കണ്ട കനവുകൾക്കേകി
നിറമുള്ള ദളങ്ങളും മധുകണവും
വിധിയുടെവിരലുകൾ അവ നുള്ളിയെറിയുമ്പോൾ
മിഴിനീരിൽ ഉണരുകയാണാ ഓർമ്മകൾ
എന്നും ആ ഓർമ്മകൾ
ഇനിയാരെ തിരയുന്നു നിറമിഴിയിതളുമായ്
ശരത്‌കാലമണഞ്ഞല്ലോ മഴമേഘമേ, മഴമേഘമേ
ഒരുകൊച്ചു കടംകഥയാണീ ജീവിതം, ഈ ജീവിതം
ഈ ജീവിതം, ഈ ജീവിതം...