സ്വന്തമെന്നൊരു

സ്വന്തമെന്നൊരു  മന്ത്രവുമായെന്‍
പിന്‍പേയലയും നിഴലേ
സ്വന്തമെന്നൊരു  മന്ത്രവുമായെന്‍
പിന്‍പേയലയും നിഴലേ   
സുന്ദരമാമീ സായംസന്ധ്യയില്‍
സുന്ദരമാമീ സായംസന്ധ്യയില്‍
നീയെവിടെ.....നിഴലേ....
സത്യമോ മിഥ്യയോ നീ നിഴലേ
സ്വന്തമെന്നൊരു  മന്ത്രവുമായെന്‍ 
പിന്‍പേയലയും നിഴലേ

പ്രകാശമേറുമീ പകലില്‍
എന്റെ വഴികാട്ടിയും കാവല്‍ക്കാരനും നീ നിഴലേ   
പ്രകാശമേറുമീ പകലില്‍  
എന്റെ വഴികാട്ടിയും കാവല്‍ക്കാരനും നീ
പ്രപഞ്ചമുരുകുമീ  ഉച്ചവെയിലില്‍ എനിക്കു നടക്കാന്‍
മരുപ്പച്ചകള്‍ തീര്‍ക്കുന്നു നീ

സ്വന്തമെന്നൊരു മന്ത്രവുമായെന്‍ 
പിന്‍പേയലയും നിഴലേ

തമോമയമീ രജനിയില്‍
ഏതു തപോവനം തേടുന്നു നീ നിഴലേ
തമോമയമീ രജനിയില്‍
ഏതു തപോവനം തേടുന്നു നീ
ഏതു ഗന്ധര്‍വ്വ രാജകുമാരന്റെ പ്രിയസഖിയാം
ആശ്രമാംഗനയാകുന്നു  നീ

സ്വന്തമെന്നൊരു  മന്ത്രവുമായെന്‍
പിന്‍പേയലയും നിഴലേ   
സുന്ദരമാമീ സായംസന്ധ്യയില്‍
സുന്ദരമാമീ സായംസന്ധ്യയില്‍
നീയെവിടെ.....നിഴലേ....
സത്യമോ മിഥ്യയോ നീ നിഴലേ
സ്വന്തമെന്നൊരു  മന്ത്രവുമായെന്‍ 
പിന്‍പേയലയും നിഴലേ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
7
Average: 7 (1 vote)
Swanthamennoru

Additional Info

Year: 
1989

അനുബന്ധവർത്തമാനം