ഹേ വാനമേ

ഹേ വാനമേ താഴെയേതോ  
പൂവിന്‍  കവിളില്‍  പതിയാന്‍
തൂമഞ്ഞു നിന്നില്‍  നിന്നുയരുന്ന  പോല്‍
എന്‍  മോഹമേഘം  മഴച്ചാറലായ് 
തളിരിടും ഇവള്‍തന്‍ മേനി 
തഴുകാനായ് ചിറകടിച്ചുയരുന്നുവോ
ഹേ വാനമേ.......വാനമേ........

മലര്‍ശരന്‍ കൊതിക്കുമാ മിഴിയിതളില്‍
ഒരു പ്രേമകാവ്യമെഴുതും ഞാന്‍  
മലര്‍ശരന്‍ കൊതിക്കുമാ മിഴിയിതളില്‍
ഒരു പ്രേമകാവ്യമെഴുതും ഞാന്‍
മലരിതളോടൊത്തോരധരങ്ങളില്‍
മധുകണം പോലെ  ഞാന്‍  പടരും
മധുകണം പോലെ  ഞാന്‍  പടരും
ഹേ വാനമേ.......വാനമേ........

അളകങ്ങളിളകുമാ തിരുനെറ്റിയില്‍
ഹരിചന്ദനക്കുറി വരയ്ക്കും ഞാന്‍
അളകങ്ങളിളകുമാ തിരുനെറ്റിയില്‍
ഹരിചന്ദനക്കുറി വരയ്ക്കും ഞാന്‍
അണിയിച്ചൊരുക്കിയോരണിവിരലാല്‍
അര്‍ദ്ധചന്ദ്രികാ ചിത്രം എഴുതും
ഞാന്‍  അര്‍ദ്ധചന്ദ്രികാ ചിത്രം എഴുതും

ഹേ  വാനമേ താഴെയേതോ  
പൂവിന്‍  കവിളില്‍  പതിയാന്‍
തൂമഞ്ഞു നിന്നില്‍  നിന്നുയരുന്ന  പോല്‍
എന്‍  മോഹമേഘം  മഴച്ചാറലായ് 
തളിരിടും ഇവള്‍തന്‍ മേനി 
തഴുകാനായ് ചിറകടിച്ചുയരുന്നുവോ
ഹേ വാനമേ.......വാനമേ........

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
6
Average: 6 (1 vote)
He Vaaname