മനസ്സൊഴുകും വഴി

മനസ്സൊഴുകും വഴിയാരറിയാന്‍
മനസ്സാക്ഷിയിടറുന്നതാരറിയാന്‍
നീയറിയുന്നില്ല ഞാനറിയുന്നില്ല
ഗീതത്തിലാരോ പാടി
അന്ന് ഗീതത്തിലാരോ പാടി.......

കരൾ പൊട്ടിക്കരയുവാന്‍ കൊതിക്കുകില്‍
മനസ്സിന്റെ വേദനയടക്കുവാന്‍ ആശിക്കുകില്‍
കരൾ പൊട്ടിക്കരയുവാന്‍  കൊതിക്കുകില്‍
മനസ്സിന്റെ വേദനയടക്കുവാന്‍ ആശിക്കുകില്‍
ഒരു നീര്‍ക്കണം പോലും ഉതിരാത്ത കണ്ണുകള്‍
ഏതു മനസ്സിന്റെ കണ്ണുകളോ
നീയറിയുന്നില്ല  ഞാനറിയുന്നില്ല  
ഗീതത്തിലാരോ പാടി....
അന്ന് ഗീതത്തിലാരോ പാടി.......

മനസ്സൊഴുകും വഴിയാരറിയാന്‍
മനസ്സാക്ഷിയിടറുന്നതാരറിയാന്‍

സാന്ത്വനമന്ത്രങ്ങളോതി  മന്ദഹാസ
പൂ നിലാവൊളിതൂകും മുഖങ്ങളെല്ലാം  
സാന്ത്വനമന്ത്രങ്ങളോതി മന്ദഹാസ
പൂ നിലാവൊളിതൂകും മുഖങ്ങളെല്ലാം  
ഉണ്മയില്‍ ആര്‍ദ്രത നിറയുന്നതോ
മുഖം മനസ്സിന്റെ കണ്ണാടിയോ
നീയറിയുന്നില്ല ഞാനറിയുന്നില്ല 
ഗീതത്തിലാരോ പാടി.....
അന്ന് ഗീതത്തിലാരോ പാടി....

മനസ്സൊഴുകും വഴിയാരറിയാന്‍
മനസ്സാക്ഷിയിടറുന്നതാരറിയാന്‍
നീയറിയുന്നില്ല ഞാനറിയുന്നില്ല
ഗീതത്തിലാരോ പാടി
അന്ന് ഗീതത്തിലാരോ പാടി.......
മനസ്സൊഴുകും വഴിയാരറിയാന്‍
മനസ്സാക്ഷിയിടറുന്നതാരറിയാന്‍

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
6
Average: 6 (1 vote)
Manassozhukum Vazhi

Additional Info

Year: 
1989

അനുബന്ധവർത്തമാനം