കിനാവിനു നിറം

കിനാവിനു നിറം പിടിക്കുന്നു
നിലാവില്‍ നീ.....നിറയുന്നു
മലര്‍ മൊട്ടുകള്‍ വിരിയുന്നൊരാ  
മണിമെത്തയില്‍ നീ..... മയങ്ങുന്നു
കിനാവിനു നിറം പിടിക്കുന്നു
നിലാവില്‍ നീ.....നിറയുന്നു

അധരപുടങ്ങളില്‍ അലതല്ലും പുഞ്ചിരി
അധരപുടങ്ങളില്‍ അലതല്ലും പുഞ്ചിരി
അന്തരാത്മാവാം അലയാഴി തന്‍ 
ആരോമല്‍ തിരകളോ.....

കിനാവിനു നിറം പിടിക്കുന്നു
നിലാവില്‍ നീ.....നിറയുന്നു

പൊന്നിന്‍ ചിലമ്പൊലി കാതോര്‍ത്തിരിക്കും
എന്‍ മനസ്സിന്‍ മണ്ഡപത്തില്‍
പ്രഭാമയീ.......വികാര തരളയായ്
നീ വരുമോ....

കിനാവിനു നിറം പിടിക്കുന്നു
നിലാവില്‍ നീ.....നിറയുന്നു
മലര്‍ മൊട്ടുകള്‍ വിരിയുന്നൊരാ  
മണിമെത്തയില്‍ നീ.....മയങ്ങുന്നു
കിനാവിനു നിറം പിടിക്കുന്നു
നിലാവില്‍ നീ.....നിറയുന്നു

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
6
Average: 6 (1 vote)
Kinaavinu Niram

Additional Info

Year: 
1989

അനുബന്ധവർത്തമാനം