എന്‍ ഹൃദയവിപഞ്ചികയില്‍

എന്‍ ഹൃദയവിപഞ്ചികയില്‍
ശ്രുതിയുണര്‍ത്തും   നാദബ്രഹ്മമേ 
സ്വരത്രയമായ്  ഒരു  സ്വരമായ്
എന്‍ നാവില്‍  തെളിയുന്ന  ചൈതന്യമേ
എന്‍  ഹൃദയവിപഞ്ചികയില്‍
ശ്രുതിയുണര്‍ത്തും   നാദബ്രഹ്മമേ 
സ്വരത്രയമായ്  ഒരു  സ്വരമായ്
എന്‍ നാവില്‍  തെളിയുന്ന  ചൈതന്യമേ

വിഷാദമെന്നില്‍ നിറയുമ്പോള്‍ വിഷാദസാഗരം ഇരമ്പുന്നുവോ 
വിഷാദമെന്നില്‍ നിറയുമ്പോള്‍ വിഷാദസാഗരം ഇരമ്പുന്നുവോ
ഉയരുന്നില്ലൊരു  നിശ്വാസം പോലും നീയറിയാതെന്റെയുള്ളില്‍  
ഉയരുന്നില്ലൊരു  നിശ്വാസം പോലും നീയറിയാതെന്റെയുള്ളില്‍

എന്‍ ഹൃദയവിപഞ്ചികയില്‍
ശ്രുതിയുണര്‍ത്തും   നാദബ്രഹ്മമേ  

സനാതന മന്ത്രമേ തമസ്സില്‍ തെളിയുന്ന മണിദീപമേ
സനാതന മന്ത്രമേ തമസ്സില്‍ തെളിയുന്ന മണിദീപമേ
അലിയുന്നെന്‍ മനസ്പന്ദങ്ങള്‍ നിന്നില്‍ സ്വരരാഗലയതാളമോടെ  
അലിയുന്നെന്‍ മനസ്പന്ദങ്ങള്‍ നിന്നില്‍ സ്വരരാഗലയതാളമോടെ  

എന്‍ ഹൃദയവിപഞ്ചികയില്‍
ശ്രുതിയുണര്‍ത്തും   നാദബ്രഹ്മമേ 
സ്വരത്രയമായ്  ഒരു  സ്വരമായ്
എന്‍ നാവില്‍  തെളിയുന്ന  ചൈതന്യമേ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
En Hrudhayavipanchikayil

Additional Info

Year: 
1989

അനുബന്ധവർത്തമാനം