മലര്‍വാടികള്‍ തോറും

മലര്‍വാടികള്‍ തോറും മധുഗാനം പാടും
ആരാമദേവതയോ നീ ആരോ കിളിമൊഴിയേ
ആരാമദേവതയോ നീ ആരോ കിളിമൊഴിയേ  
പൂവാംകുരുന്നില ചൂടും നിന്‍ കാര്‍കൂന്തലിലെന്‍
മനമിളകും തനു വിടരും തളിരോ നിന്‍ മേനി
കുളിരോ നിന്‍ മേനി
മലര്‍വാടികള്‍ തോറും മധുഗാനം പാടും

സ്വരരാഗരൂപിണീ നിന്‍ സ്വരമെന്നാത്മാവില്‍
സ്വരരാഗരൂപിണീ നിന്‍ സ്വരമെന്നാത്മാവില്‍
പനിനീരലര്‍ വര്‍ഷമായ് പെയ്തിറങ്ങുന്നൂ
കാതില്‍ പതിയുമോ നിന്‍ പദവിന്യാസം
നിന്‍ പദവിന്യാസം

മലര്‍വാടികള്‍ തോറും മധുഗാനം പാടും
ആരാമദേവതയോ നീ ആരോ കിളിമൊഴിയേ
ആരാമദേവതയോ നീ ആരോ കിളിമൊഴിയേ   

മുകില്‍ പാറും മാനത്തു നിറമാല ചാര്‍ത്തും
മുകില്‍ പാറും മാനത്തു നിറമാല ചാര്‍ത്തും
മഴവില്‍ക്കൊടി പോല്‍ മനോഹരീ ദേവീ
പ്രാണനില്‍ പതിയുമോ നിന്‍ സ്വരവിന്യാസം
നിന്‍ സ്വരവിന്യാസം

മലര്‍വാടികള്‍ തോറും മധുഗാനം പാടും
ആരാമദേവതയോ നീ ആരോ കിളിമൊഴിയേ
ആരാമദേവതയോ നീ ആരോ കിളിമൊഴിയേ  
പൂവാംകുരുന്നില ചൂടും നിന്‍ കാര്‍കൂന്തലിലെന്‍
മനമിളകും തനു വിടരും തളിരോ നിന്‍ മേനി
കുളിരോ നിന്‍ മേനി
മലര്‍വാടികള്‍ തോറും മധുഗാനം പാടും
മലര്‍വാടികള്‍ തോറും മധുഗാനം പാടും

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Malarvaadikal Thorum

Additional Info

Year: 
1989

അനുബന്ധവർത്തമാനം