ആഷാഢ മേഘമേ

ആഷാഢ മേഘമേ......മേഘമേ.......മേഘമേ...
അനുഭൂതി  നിറയുമീ ചന്ദ്രികയില്‍
ഉണരുന്ന  മോഹത്തിന്‍ രാപ്പാടി പോല്‍
ആരെ......ആരെ തേടി അലയുന്നു  നീ
വെണ്മേഘമേ............എന്‍ മോഹമേ...........

ഇതള്‍  വിരിഞ്ഞുലയും എന്‍ മോഹപുഷ്പങ്ങള്‍
ഉരുകിയുതിരുന്നീ രജനികളില്‍
തരുമോ.........തരുമോ  നീയെനിക്കൊരിക്കലാ സുന്ദര
സ്വര്‍ഗ്ഗീയ നിമിഷത്തിന്‍ നിര്‍വൃതി
വെണ്മേഘമേ..............എന്‍ മോഹമേ..............

മനസ്സിലെ ഓര്‍മ്മ തന്‍ ചന്ദനച്ചെപ്പില്‍ 
മയങ്ങുന്നു സാന്ദ്രമെന്‍ ഭാവഗീതം
വരുമോ.........വരുമോ നീയൊരു സ്വപ്നത്തിലെങ്കിലും
എന്നാത്മദാഹത്തെ തൊട്ടുണര്‍ത്താന്‍ 
വെണ്മേഘമേ..............എന്‍ മോഹമേ..............

ആഷാഢ മേഘമേ......മേഘമേ.......മേഘമേ...
അനുഭൂതി  നിറയുമീ ചന്ദ്രികയില്‍
ഉണരുന്ന  മോഹത്തിന്‍ രാപ്പാടി പോല്‍
ആരെ............ആരെ തേടി അലയുന്നു  നീ
വെണ്മേഘമേ............എന്‍ മോഹമേ...........

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
5
Average: 5 (1 vote)
Aashada Meghame

Additional Info

Year: 
1989

അനുബന്ധവർത്തമാനം