ജനിമൃതികള്‍ തന്‍
ജനിമൃതികള്‍ തന്‍ ഉള്ളിലൊതുങ്ങുമീ
ജന്മത്തില്‍ നേടുവാന്‍ എന്ത് മോഹങ്ങള്‍
ക്ഷണികമീ മാസ്മര രംഗമിതില്‍
നേടുവാനാകുമോ മന:ശ്ശാന്തി പോലും
ജനിമൃതികള്‍ തന്‍
ദു:ഖത്തിലുരുവായ് ദു:ഖിതനായ് സദാ
ദൂരത്തിലെന്തോ കൊതിക്കുന്നു ഞാന്‍
ദു:ഖത്തിലുരുവായ് ദു:ഖിതനായ് സദാ
ദൂരത്തിലെന്തോ കൊതിക്കുന്നു ഞാന്‍
സുഖമൊരുനാള്‍ വന്നു പുല്‍കുമെന്നോര്‍മ്മയില്‍
ദുഃഖങ്ങളെല്ലാം മറക്കുന്നു ഞാന്‍
ജനിമൃതികള്‍ തന്‍ ഉള്ളിലൊതുങ്ങുമീ
ജന്മത്തില്‍ നേടുവാന്‍ എന്ത് മോഹങ്ങള്‍
ജനിമൃതികള്‍ തന്‍
അനന്ത സ്നേഹമായ് ആകാശങ്ങളില്‍
അനശ്വരനവനുടെ ഓര്‍മ്മപോലും
അനന്ത സ്നേഹമായ് ആകാശങ്ങളില്‍
അനശ്വരനവനുടെ ഓര്‍മ്മപോലും
ആയിരം രൂപത്തില്‍ ആയിരം ഭാവത്തില്‍
ആടുമീ മണ്ണില്‍ ഞാനെന്തു നേടാന്‍
ജനിമൃതികള്‍ തന്‍ ഉള്ളിലൊതുങ്ങുമീ
ജന്മത്തില്‍ നേടുവാന്‍ എന്ത് മോഹങ്ങള്‍
ക്ഷണികമീ മാസ്മര രംഗമിതില്‍
നേടുവാനാകുമോ മന:ശ്ശാന്തി പോലും
ജനിമൃതികള്‍ തന്‍