ശ്രാവണപ്പുലരി
ശ്രാവണപ്പുലരീ വരുമോ നീ
ഗ്രാമപ്പൂക്കൾക്കെല്ലാം പരിമളമേകാൻ (2)
പൊന്നോണക്കുട ചൂടി പുന്നാര ചിരി തൂകി
ഉത്രാടക്കിളി പാടും ചിറ്റോളപ്പടി കേറി
ഓർമ്മ പൂത്ത മണ്ണിലേക്കൊഴുകിയൊഴുകി വാ...
(ശ്രാവണപ്പുലരി...)
തങ്കത്തേരേറി തുമ്പപ്പൂ ചേലിൽ
പൊന്നൂഞ്ഞാലാടി പാടീ
മന്ദാരം ചൂടി മഞ്ജീരം മൂളീ
സിന്ദൂരം പൂശി നീ വാ
ആവണിയിലീണം മൂളാൻ പാണൻ വരവായി
ഈ വഴിയിൽ ഓണം കാണാൻ കാലം വരവായി
(ശ്രാവണപ്പുലരി...)
ചെല്ലക്കാറ്റാടും മുല്ലപ്പൂങ്കാവിൽ
ചില്ലാടാൻ പോകും തുമ്പീ
കല്യാണച്ചേലിൽ കസ്തൂരി പൂശി
മുത്താരം ചാർത്തീ നീ വാ
നാദസ്വരമൂതി തീരത്താർപ്പോ വിളിയായി
നാടുണർന്ന കാര്യം ചൊല്ലി പൂരം കൊടിയേറി...
സരി നിസ ധനി പധനിധ മഗരി...മഗരിസ
സാസ സാസ... സരിഗരിസ, രീരി രീരി.. സനിധപ
സരി രിഗ ഗമ... രിഗ ഗമ മപാ ..ഗമ മപ പധാ...
സരി രിസ സരിരിഗ, ഗാ ഗാ ഗാ ഗാ
രിഗ മഗ, ഗരിരീ, സരി രിഗ ഗരിസ
നിസ രിസ നി ധപാ...ധപ മഗ രിസനി
സരി രീഗരി ഗമാപാ...രീഗ ഗാമാഗ മാപാധാ
ഗാമാ മാപാമ പധാനീ... സാരീ ഗമപധനി...
ശ്രാവണപ്പുലരീ വരുമോ നീ
ഗ്രാമപ്പൂക്കൾക്കെല്ലാം പരിമളമേകാൻ
പൊന്നോണക്കുട ചൂടി പുന്നാര ചിരി തൂകി
ഉത്രാടക്കിളി പാടും ചിറ്റോളപ്പടി കേറി
ഓർമ്മ പൂത്ത മണ്ണിലേക്കൊഴുകിയൊഴുകി വാ...
(ശ്രാവണപ്പുലരി...)