ഓണക്കൊയ്ത്തിന്
Lyricist:
Singer:
Film/album:
ഓ..ഓ..ഓ..ഓ ....തനനാ...നന നാനാ
തന നാന നാനാനാ നാനാ ..
ഓണക്കൊയ്ത്തിന് വാനം പാടീ .. വായോ വായോ
പൂമാനപ്പാടത്ത് പൊലി വിളിയായി (2)
നൂറു മേനി പൊൻകതിരിൽ കനവു കണ്ടേ
നാലഞ്ചു കറ്റ കൊണ്ടു പോകാൻ വായോ വായോ
ധിനക്കം തിന്താരോ... ധിനക്കം താനാരോ (1)
(ഓണക്കൊയ്ത്തിന്...)
പൂരാട പുഞ്ചവയൽ കൊയ്തു വരുന്നോരേ
തൂവെള്ള തുമ്പപ്പൂ നുള്ളി വരുന്നോരേ (2)
നാളെ വരുന്നവനാരാണ്? ആരാണ് ?
ചിങ്ങ മുകിൽ തേരിലേറിയൊരാളാണോ
നന്മകളുടെ നാടു വാഴണ തമ്പുരാനോ
ധിനക്കം തിന്താരോ... ധിനക്കം താനാരോ (1)
(ഓണക്കൊയ്ത്തിന്...)
നാഴൂരി ചെമ്പാവ് വെച്ചു വിളമ്പുമ്പോൾ
നാടോടീ ചിന്തുകളും പാടി വരും കാറ്റേ (2)
ദൂരെ ചിരിക്കണതാരാണ്? ആരാണ് ?
അല്ലിമലർക്കാവിനുള്ളിലെ കാറ്റാണോ
പൊൻ ചരടിൽ താലി കോർക്കണ മാരനാണോ
ധിനക്കം തിന്താരോ... ധിനക്കം താനാരോ (1)
(ഓണക്കൊയ്ത്തിന്...)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Onakkoythinu