ആവണി
Lyricist:
Singer:
Film/album:
ആവണി കാറ്റിന്നു കുണുങ്ങി വന്നു
എന്റെ മാനസ കിളിവാതിൽ തുറന്നു തന്നു (2)
ചൈത്ര സന്ധ്യകൾ പൂ കോരി ചൊരിഞ്ഞു നിന്നു
എന്റെ മോഹങ്ങൾ മധുമാരി നുകർന്നു നിന്നു (2)
(ആവണി കാറ്റിന്നു.....)
കാതരേ നീയെന്റെ തിരുമുറ്റത്ത്
എന്റെ കനവുകൾ മയങ്ങുന്ന മണിമുറ്റത്ത് (2)
ഒരു പൂവുമായ് പൂമിഴിയുമായ് തിരുവോണമായ് ഒഴുകി
തരള ഹൃദയദലങ്ങൾ മുഴുവൻ മധുരിമ തൂകി
(ആവണി കാറ്റിന്നു.....)
മാലികേ നീയെന്റെ മലർവനിയിൽ
എന്റെ മനസ്സിന്റെ മുകിലിറങ്ങും പൂവനിയിൽ (2)
ഒരു മോഹമായ് നറുഗന്ധമായ്
തിരുവോണമായ് ഒഴുകി
മൃദുല സരള തലങ്ങൾ മുഴുവൻ കുളിരിഴ പാകി
(ആവണി കാറ്റിന്നു.....)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
(1 vote)
Aavani