കോട്ടക്കുന്നിലെ

കോട്ടക്കുന്നിലെ പോക്കുപൊൻവെയിൽ പൂക്കളം തീർക്കവേ...
ആട്ടക്കാവടി പീലി പോലെയൊരായിരം പൂക്കണി...
കതിരാടും വയലേല... കളഗാനം പാടുന്നേ
മാണിക്യപ്പെണ്ണെ നീയെന്റെ കൂടെ അത്തപ്പൂ കാണാൻ 
അക്കരെ പോകാൻ ഓണക്കോടീം കൊണ്ടേ പോരൂ
(കോട്ടക്കുന്നിലെ പോക്കുപൊൻവെയിൽ..)

പുല്ലാങ്കുഴലൂതും കുയിലേ വായോ
ചെന്താമരവള്ളം തുഴയാൻ വായോ (2)
ഓളത്തിലെങ്ങും മേളപ്പദങ്ങൾ ദൂരേ കേൾക്കാമോ
നാടായ നാടെങ്ങും മാവേലിപ്പാട്ടിന്റെ 
ആമോദപ്പൂന്തോണി കാണാൻ വായോ
(കോട്ടക്കുന്നിലെ പോക്കുപൊൻവെയിൽ..)

പുള്ളോർക്കുടമേന്തി ഇതിലേ വായോ
പൊന്നാതിര തുള്ളാൻ അഴകേ വായോ (2)
മോഹിച്ചതെല്ലാം വാരിത്തരാനായ് ഓണം വന്നല്ലോ
ആലോല പൈങ്കിളിക്കമ്മാനമാടാൻ
ആലിലയൂഞ്ഞാലു കെട്ടാൻ വായോ
(കോട്ടക്കുന്നിലെ പോക്കുപൊൻവെയിൽ..) 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Kottakkunnile

Additional Info

Year: 
1995
Lyrics Genre: 

അനുബന്ധവർത്തമാനം