ഋതുചക്രവർത്തിനീ

ഋതുചക്രവർത്തിനീ  നിൻ മണിമാറിലെ
നവരാഗമാലിക ആരു തീർത്തൂ  (2)
ഹൃദയാംബുജത്തിൻ്റെ പവിഴം കൊണ്ടോ 
ഉദയാംബരത്തിൻ്റെ കനകം കൊണ്ടോ
(ഋതുചക്രവർത്തിനീ...)

ശ്രാവണ സുന്ദരി നിൻ കങ്കണമല്ലയോ 
കാനന പുഷ്പങ്ങളായ് മിന്നി (2)
ദേവതേ നിൻ.... ആ....ആ......ആ.....
ദേവതേ നിൻ കുങ്കുമം ചാലിച്ചതല്ലയോ 
മാധവ മാസത്തിൻ സൂര്യോദയം
കാട്ടുപൂവിൻ വീട്ടിലും ഉണരുമീ ഗാനം
നാട്ടുമാവിൻ കൊമ്പിലല്ലേ ഊയലിൻ താളം
(ഋതുചക്രവർത്തിനീ...)

മാനസമോഹിനീ നിൻ സൗരഭമല്ലയോ
താപസ മോഹത്തെ തൊട്ടുണർത്തീ (2)
ദേവതേ നിൻ... പുഞ്ചിരി നേദിച്ചതല്ലയോ
ആവണിപ്പൂവിലെ പഞ്ചാമൃതം
വീണപൂവിൻ നെഞ്ചിലും ഉണരുമീ ഗാനം
കൂടുകൂട്ടും പൂങ്കിനാവിൽ ഊയലിൻ താളം
(ഋതുചക്രവർത്തിനീ...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Rithuchakravarthini

Additional Info

Year: 
1995
Lyrics Genre: 

അനുബന്ധവർത്തമാനം