മലയാളക്കര

മലയാളക്കര നീളെ മഴവില്ലിൻ കുടമാറ്റം
കടലോരതിരയാകെ ഉയിർ തുള്ളും തുടിമേളം (2)
തുമ്പപ്പൂ ചോറു വിളമ്പും പൂക്കാലം
മുക്കുറ്റിച്ചാറു തുളുമ്പും പൂക്കാലം
മാനത്ത് നിറമേളം താഴത്ത് പൊന്നോണം (1 )
എള്ളോളം പൊന്നുണ്ടേൽ കൊണ്ടത്തായോ...
പറയോളം പൂവുണ്ടേൽ ഒരു പിടിതായോ
കോറസ്:
ഓണം വന്നേ ഓണം വന്നേ ഓണം വന്നേ 
ഓണക്കോടി നിവർന്നേ.. ഓണപ്പൂക്കൾ നിരന്നേ..
ഓണപ്പാട്ട് വിടർന്നേ...
(ഓണം വന്നേ ഓണം വന്നേ...) 
(മലയാളക്കര നീളെ...)

അങ്കക്കുറി മഞ്ഞൾ ചാർത്തി...
വെൺകച്ച വരിഞ്ഞു മുറുക്കി... (2)
പന്ത്രണ്ടിൽ പകിടയിരുത്തിയ കേമന്മാരുണ്ട് 
ഇവിടെ തുളുനാടൻ വാളു മിനുക്കിയ വീരന്മാരുണ്ട് (2)
പിന്നെ മലയാള തിരുമുറ്റത്ത് ഓണപ്പാട്ടുണ്ട്...
കോറസ്:
ഓണം വന്നേ ഓണം വന്നേ ഓണം വന്നേ 
ഓണക്കോടി നിവർന്നേ.. ഓണപ്പൂക്കൾ നിരന്നേ..
ഓണപ്പാട്ട് വിടർന്നേ...
(ഓണം വന്നേ ഓണം വന്നേ...) 
(മലയാളക്കര നീളെ...)

കോറസ്:
തന്തനന തന്തനന തന തന താം...ഊ...ഊ ..ഊ (3 )
തന്തനന തന്തനന തന തന താം...

കർക്കിടക കാറുകൾ മാഞ്ഞു
പൊന്നോണ കതിരു പരന്നു (2)
തൃക്കാക്കര തൊട്ടു വരുന്നൊരു ചിങ്ങക്കാറ്റെത്തി ഇവിടെ 
തഞ്ചത്തിൽ ഉറുമി ചുഴറ്റിയ തമ്പ്രാന്മാരെത്തി (2)
പിന്നെ തിരുവോണക്കളി മുറ്റത്ത് ഓണപ്പാട്ടെത്തി
കോറസ്:
ഓണം വന്നേ ഓണം വന്നേ ഓണം വന്നേ... 
ഓണക്കോടി നിവർന്നേ.. ഓണപ്പൂക്കൾ നിരന്നേ..
ഓണപ്പാട്ട് വിടർന്നേ...
(ഓണം വന്നേ ഓണം വന്നേ...) 
(മലയാളക്കര നീളെ...)
(ഓണം വന്നേ ഓണം വന്നേ...) 
മലയാളക്കര നീളെ മഴവില്ലിൻ കുടമാറ്റം
കടലോരതിരയാകെ ഉയിർ തുള്ളും തുടിമേളം...

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Malayaalakkara

Additional Info

Year: 
1995
Lyrics Genre: 

അനുബന്ധവർത്തമാനം