തിരുവോണക്കുളിരല
തിരുവോണക്കുളിരല ചിന്നിയ തരളിമ കണ്ടൂ
മലയാള പഴമ ചിരിക്കണ മധുരിമ കണ്ടൂ (2)
കണിയുണരുമ്പോൾ മണിമുകിലായിന്ന്
തൃക്കാക്കരയിലൊരു പൂവിരിഞ്ഞു (2)
പൂ വിരിഞ്ഞു..
കോറസ്:
പൂവിറുക്കടീ പൂപ്പട കൂട്ടടീ പൂവ്വിളിയെയ്യടീ പെണ്ണാളേ
താലമേന്തടീ തിരി കൊളുത്തടീ താമരക്കീളി കണ്ണാളേ
(തിരുവോണക്കുളിരല...)
കനകവയൽ പൂത്തുലഞ്ഞു കതിരണിഞ്ഞു
കരളിലെ സ്വപ്നത്തിൻ അറ നിറഞ്ഞു (2)
മുക്കുറ്റിക്കാട്ടിൽ പേരാലിൻ ചോട്ടിൽ
കിളിയുടെ ചിലമ്പിളകി (2)
വീണ്ടും.. തരിവളകൾ തൻ ശ്രുതിയൊഴുകീ
കോറസ്:
കളമൊരുക്കടി മലരെടുക്കടി പുലരി വന്നെടീ മെയ്യാളെ
നിനവു നെയ്യടീ നീളെ ചിരിക്കടീ പുന്നാരക്കനി കയ്യാളേ (2)
(തിരുവോണക്കുളിരല...)
പുലരി വെയിൽ മഞ്ഞണിഞ്ഞു..പൊന്നണിഞ്ഞു
കനവിന്റെ പടവിൽ വന്നു നിന്നു (2)
ഇല്ലിപ്പൂങ്കാട്ടിൽ തെന്നലിൻ വീട്ടിൽ
മുരളി തൻ മൊഴിയിളകി (2)
താനേ മധുരിതമാമൊരു പാട്ടൊഴുകി
കോറസ്:
തുമ്പി തുള്ളടി താളത്തിലാടടീ തുമ്പപ്പൂമൊഴി തെയ്യാരം
കുളിരു മാറടീ കുമ്മിയടിക്കടീ കുഞ്ഞാറ്റക്കിളി ശിങ്കാരീ
(തിരുവോണക്കുളിരല...)