ഓർമ്മവെക്കേണം ഈ പ്രേമരംഗം

ഓർമ്മവെക്കേണം ഈ പ്രേമരംഗം
ഓമൽ പ്രകൃതിതൻ ഈ രാഗരംഗം
ഓർമ്മവെക്കേണം ഈ പ്രേമരംഗം
ഓമൽ പ്രകൃതിതൻ ഈ രാഗരംഗം
ഓർമ്മവെക്കേണം...

വാസന്തശലഭത്തെ സ്വപനം കാണും
വനമുല്ല പൂവിന്റെ മാനസം..
ഹൃദയാഭിനായകൻ പോയതെങ്ങോ
നവരാഗ ഗായകൻ പോയതെങ്ങോ...

ഓർമ്മവെക്കേണം ഈ പ്രേമരംഗം
ഓമൽ പ്രകൃതിതൻ ഈ രാഗരംഗം
ഓർമ്മവെക്കേണം...

കാണുമ്പോൾ പാടേണ്ട കവിതകൾ ഇല്ലാ-
അവൻ സാധകം ചെയ്യുകയായിരിക്കും
സുന്ദര മഴവില്ലിൻ വർണ്ണത്താൽ ചിറകിന്
ചന്തം വരുത്തുകയായിരിക്കും..

ഓർമ്മവെക്കേണം ഈ പ്രേമരംഗം
ഓമൽ പ്രകൃതിതൻ ഈ രാഗരംഗം
ഓർമ്മവെക്കേണം...

കാട്ടു കടമ്പിന്മേൽ കൈത്തിരി കത്തിച്ചു
കാർത്തിക മാസത്തിൻ പുലർ കാലം
രമണനാം സൂര്യന്റെ കോവിലിൽ പുലരിതൻ
ഹൃദയത്തിൻ പൂജയ്ക്ക് നേരമായി..

ഓർമ്മവെക്കേണം ഈ പ്രേമരംഗം
ഓമൽ പ്രകൃതിതൻ ഈ രാഗരംഗം
ഓർമ്മവെക്കേണം...
 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Ormmavekkenam ee premaranagm

Additional Info

Year: 
1965

അനുബന്ധവർത്തമാനം