താലോലം ഉണ്ണി താലോലം
താലോലം ഉണ്ണി താലോലം
തങ്കക്കുടം കിളി താലോലം
കണ്മണിക്കുട്ടന് കണ്ടാല്‍ കൊതിക്കുന്ന
കായാമ്പൂപോലുള്ള മിഴിയാണ്
കൈവിരല്‍കൊണ്ടിന്നു കണ്ണീര്‍ തുടച്ചപ്പോള്‍
കായാമ്പു മിഴിയെന്നറിഞ്ഞു ഞാന്‍
(താലോലം...)
എല്ലാരുമെപ്പോഴും പുല്‍കാന്‍ കൊതിക്കുന്ന
മുല്ലപ്പൂപോലുള്ള കവിളാണ്.
മുത്തണിക്കവിളത്തു മുത്തംകൊടുത്തപ്പോള്‍
മുല്ലപ്പൂങ്കവിളെന്നറിഞ്ഞു ഞാന്‍
(താലോലം ...)
അമ്പെഴും പഞ്ചാരപ്പുഞ്ചിരി കാണിക്കും
തുമ്പപ്പൂ പോലുള്ള പല്ലാണ്
ഇമ്പത്തിലിന്നു ഞാൻ പാലൂട്ടും നേരത്ത്
തുമ്പപ്പൂവല്ലെന്നറിഞ്ഞൂ ഞാൻ
താമരനെറ്റിയിൽ മറ്റാരും കാണാതെ
തപ്പി തപ്പി ഞാൻ പൊട്ടുകുത്താം
എന്നാണെ നിന്നാണെയിക്കളി വേണ്ടെന്റെ
പൊന്നിൻ കുടത്തിനു പൊട്ടു വേണ്ട
താലോലം ഉണ്ണി താലോലം
തങ്കക്കുടം കിളി താലോലം
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Thalolam unni thalolam
Additional Info
Year:
1965
ഗാനശാഖ: