മൂകാംബികേ നാദാംബികേ

മൂകാംബികേ... നാദാംബികേ...
കുടജാദ്രിയിലെ നിറമൗനപ്പൂക്കളെ
നിറുകയില്‍ ചൂടിയ കാവ്യേശ്വരീ (2)
സൗപര്‍ണ്ണികയിലെ കുഞ്ഞോളങ്ങളെ (2)
നൂപുരമാക്കിയ വാഗേശ്വരീ
നല്‍‌വരം നല്‍കിയെന്‍ സംഗീതസപര്യക്ക്
സദ്‌ഗതിയരുളൂ ദേവീ ദേവീ ദേവീ
മൂകാംബികേ... നാദാംബികേ...
കാവ്യാംബികേ...

അറിവിന്റെ വാക്കുകള്‍ക്കോംകാരശ്രുതി നല്‍കി ഓം ഓം ഓം
അറിവിന്റെ വാക്കുകള്‍ക്കോംകാരശ്രുതി നല്‍കി
അഖിലവുമൊന്നെന്ന് നീയരുളി
അണുവിലുമുണരുന്ന ചൈതന്യശാന്തിതന്‍ (2)
ഉറവിടം നീയെന്ന് ഞാനറിഞ്ഞു
അമ്മേ ദേവീ അഖിലാണ്ഡേശ്വരി  (2)
നമോ നമോ നമോസ്തുതേ
(മൂകാംബികേ)

അവിടുത്തെ കാല്‍ക്കല്‍‌വീണേകാന്തസ്വരം പാടി
അലിയുമെന്നാത്മാവില്‍ നീ നിറഞ്ഞു  (2)
ഉറപൊട്ടിയൊഴുകുന്ന സംഗീതഗംഗതന്‍ ആ....
ഉറപൊട്ടിയൊഴുകുന്ന സംഗീതഗംഗതന്‍
ഹിമതടം നീയെന്നു ഞാനറിഞ്ഞു
അമ്മേ ദേവീ അഖിലാണ്ഡേശ്വരി  (2)
നമോ നമോ നമോസ്തുതേ
(മൂകാംബികേ)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Mookambike naadambike

Additional Info

അനുബന്ധവർത്തമാനം