സര്‍വ്വലോകങ്ങള്‍ക്കുമാധാരകാരിണി

സര്‍വ്വലോകങ്ങള്‍ക്കുമാധാരകാരിണി
ശ്രീകൊടുങ്ങലൂരിലമ്മത്തിരുവടി
കൈവല്യമേകിവന്നുയിരില്‍ ജ്വലിക്ക നീ
മാരിയമ്മേ പതിത പാവനീ ദേവി ദേവീ
ഭദ്രകാളീ രുധിരമോഹിനീ പാഹി പാഹി
(സര്‍വ്വ)

ഭോഗം നിറഞ്ഞു ഭുവി, പാപങ്ങള്‍ വിത്തുപാകി
സ്നേഹം മറഞ്ഞു ജനനീ ദയ മാഞ്ഞുപോയോ
ഹേ! ദേവിയെത്തുമോ സംഹാരനൃത്തമോടെ
ശ്രീകാളി കന്മഷമകറ്റണം എന്നിലെന്നും
ശ്രീകാളി കന്മഷമകറ്റണം എന്നിലെന്നും
ആനന്ദനര്‍ത്തനം ആടൂ നീ കണ്ണകി
ഭൂലോകമാകെ നിന്‍ വേദിയായ് മാറ്റു നീ
മോഹാന്ധകാരങ്ങള്‍ തീര്‍ക്കുമോ തീര്‍ക്കുമോ
ആദിപരാശക്തി ആടൂ നീ ഭദ്രകാളീ
ആദിപരാശക്തി ആടൂ നീ ഭദ്രകാളീ
(സര്‍വ്വ)

പാദം നമിച്ച തവദാസരില്‍ ശുദ്ധിപാകൂ
രോഗം നിനക്കു കൃപയോ കടാക്ഷങ്ങളോ
ഹേ! കാളി പോരുമോ പോര്‍ക്കലീ രുദ്രകാളീ
ശ്രീദേവി സങ്കടമൊഴിക്കണം എന്നുമെന്നും
ശ്രീദേവി സങ്കടമൊഴിക്കണം എന്നുമെന്നും
ആനന്ദനര്‍ത്തനം ആടൂ നീ കണ്ണകി
ഈ ലോകമാകെ നിന്‍ കണ്ണിനാല്‍ കാക്കു നീ
ലോകാന്ധകാരങ്ങള്‍ തീര്‍ക്കുമോ തീര്‍ക്കുമോ
ശ്രീകുരുംബേശ്വരീ ആടൂ നീ മുത്തുമാരീ
ശ്രീകുരുംബേശ്വരീ ആടൂ നീ മുത്തുമാരീ
(സര്‍വ്വ)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Sarvalokangalkkumadharakarini

Additional Info

അനുബന്ധവർത്തമാനം