പറശ്ശിനിമടപ്പുര പുരയല്ല

പറശ്ശിനിമടപ്പുര പുരയല്ല - വെറും പുരയല്ല
പറശ്ശിനിയെന്നത് പേരല്ല - വെറും പേരല്ല
പലയുഗം കഴിയുമ്പോള്‍ പരബ്രഹ്മചൈതന്യം
ഇളകൊള്ളും പ്രിയധാമം വേറെയില്ല!
(പറശ്ശിനി)

തിരുമുമ്പില്‍ വഴിപാടായ് പയങ്കുറ്റി കഴിക്കുമ്പോള്‍
മധുവൂറും ചുണ്ടുകള്‍ പുഞ്ചിരി തൂകും (2)
പറയുവാനെളുതല്ല പറശിനിമാഹാത്‌മ്യം
പല ജന്മം പറഞ്ഞാലും മതിവരില്ല
(പറശ്ശിനി)

പറച്ചിങ്ങാത്തളിര്‍ ചൂടും വഴികളിലലയുമ്പോള്‍
പഴമ്പാനപ്പൂവുകള്‍ തേന്‍‌കനിയാകും (2)
അഴകോലും മുത്തപ്പസ്തുതിഗാനമാധുര്യം
പലവട്ടം നുകര്‍ന്നാലും കുറയുകില്ല
(പറശ്ശിനി)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
parassinimadappura

Additional Info

അനുബന്ധവർത്തമാനം