ഏറ്റുപറയുമ്പോള്‍ പാപങ്ങളൊക്കെയും

നമാമി വിഘ്‌നേശ്വര പാദപങ്കജം
സ്മരാമി തുമ്പിമുഖേശ്വരം ഗണനായകം
കരോമി കല്യാണ ഗുരുപൂജനം സദാ
നമസ്തേ കുരുപ്രസീത പ്രസാദം ഭജേഹം
നമസ്തേ കുരുപ്രസീത പ്രസാദം ഭജേഹം
നമസ്തേ കുരുപ്രസീത പ്രസാദം ഭജേഹം

ഏറ്റുപറയുമ്പോള്‍ പാപങ്ങളൊക്കെയും
മാറ്റുന്നൊരപ്പനല്ലേ, എന്റെ ഏറ്റുമാനൂരപ്പനല്ലേ (2)
ഏഴരപ്പൊന്നാന എഴുന്നള്ളത്തില്‍
ദേവകള്‍ കണ്‍പാര്‍ക്കും ആഘോഷത്തില്‍
എന്നെയും കൂട്ടുകില്ലേ, എന്നെയും കൂട്ടുകില്ലേ
(ഏറ്റുപറയുമ്പോള്‍)

കാലന്റെ ദണ്ഡും കരിമ്പുതുണ്ടാക്കും
കാമാരിയല്ലോ നീ, അഘോരമൂര്‍ത്തേ
കാമാരിയല്ലോ നീ (കാലന്റെ ദണ്ഡും)
എട്ടു തൃക്കൈക്കളാല്‍ എന്റെ മൂര്‍ദ്ധാവില്‍
തട്ടിയനുഗ്രഹം ചൊരിയേണം, എന്റെ
പുനര്‍ജന്മച്ചങ്ങലകള്‍ നീക്കിടേണം
(ഏറ്റുപറയുമ്പോള്‍)

ആസ്ഥാനമണ്ഡപം ആകട്ടെ ഹൃദയം
ആറാട്ടു തുടങ്ങാറായ്, ആനന്ദമൂര്‍ത്തേ
ആറാട്ടു തുടങ്ങാറായ് (ആസ്ഥാന)
അഷ്ടഗന്ധങ്ങള്‍‌തന്‍ ആകാശഗംഗയില്‍
സര്‍വ്വപാപങ്ങളും കഴുകേണം, എന്റെ
മനക്കണ്ണിന്‍ മറകള്‍ അകറ്റേണം
(ഏറ്റുപറയുമ്പോള്‍)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
eattuparayumbol paapangalokkeyum

Additional Info

അനുബന്ധവർത്തമാനം