ചെറുകുന്നിലമരുന്ന ശ്രീ

ചെറുകുന്നിലമരുന്ന ശ്രീ അന്നപൂര്‍‌ണ്ണേ
തിരുമുന്നില്‍ തൊഴുതെന്നാല്‍ അഴലെന്തു പിന്നെ
തിരുസന്നിധാനം ഒരു കല്‌പോദ്യാനം
തിരുപുണ്യധ്യാനം എഴും ജന്മം ധന്യം
(ചെറുകുന്നില്‍)

ഭിക്ഷാംദേഹികള്‍ പാടിപ്പുകഴ്‌ത്തും
അക്ഷയപാത്രമേ നിന്‍ സവിധത്തില്‍ (2)
നിലയ്‌ക്കാത്ത ദാഹമുണ്ടോ വിശപ്പുണ്ടോ
നിറയാത്ത മിഴിയുണ്ടോ മനസ്സുണ്ടോ
തിരുമുറ്റത്തിലയിട്ട് തൃക്കയ്യാല്‍ നീയൂട്ടും (2)
കരുണാമൃതവും കാത്തുകാത്ത്
നില്‌പൂ ഞാന്‍ ജഗദംബേ... (2)
(ചെറുകുന്നില്‍)

ഏഴാഴികള്‍ താണ്ടി കോലത്തുനാട്ടില്‍
ഏഴകളെ കാക്കാന്‍ കുടികൊള്ളുമംബേ (2)
കേദാരങ്ങളില്‍ കതിരായും, ശ്രിതരില്‍
കതിരൊളിയായും നീ വിലസുന്നു നിത്യം
തിരുമുറ്റത്തിലയിട്ട് തൃക്കയ്യാല്‍ നീയൂട്ടും (2)
കരുണാമൃതവും കാത്തുകാത്ത്
നില്‌പൂ ഞാന്‍ ജഗദംബേ... (2)
(ചെറുകുന്നില്‍)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Cherukunnilamarunna shree