ദ്വാപര കീര്‍ത്തന വാരിധിയില്‍

കൃഷ്ണാ... സുകൃത കൃപാനിധേ..
കൃഷ്ണാ.. ഗുരുവായൂരിലെ സത്ചിന്മയാ..
ഭുവനത്രയം നിന്റെ വൃന്ദാവനം
ഹൃദയസ്ഥലം നിന്റെ ബ്രഹ്മാശ്രമം
കൃഷ്ണാ....

ദ്വാപര കീര്‍ത്തന വാരിധിയില്‍ നിന്റെ
ദ്വാരക പ്രാര്‍ത്ഥനാ ക്ഷേത്രമായി
യുഗസന്ധ്യകള്‍ ‍വന്നു സാഷ്ടാംഗം പ്രണമിക്കും
ഗുരുസന്നിധാനമേ...
ഗുരുസന്നിധാനമേ കൈ തൊഴുന്നേന്‍
ഏകനാം അടിയന്‍ കൈ തൊഴുന്നേന്‍
(ദ്വാപര .....)

ചന്ദനപ്പടികളില്‍ പാദങ്ങള്‍ വെയ്ക്കാതെ
തങ്കക്കവാടങ്ങള്‍ തുറക്കാതെ (2 )
ഒരു പിടി നറുമലരഭിഷേകം ചെയ്യാതെ (2 )
അകലെ നിന്നടിയന്‍ കാണുമ്പോള്‍ കൃഷ്ണാ കൃഷ്ണാ കൃഷ്ണാ
തിരുമുടിപ്പീലിവെച്ച പൊന്നുണ്ണിക്കണ്ണന്റെ
തിരുമുഖം എവിടെയും കാണുന്നു
(ദ്വാപര .....)

നാദസ്വരൂപമായ് നാവിലുണ്ടല്ലോ നീ
രാഗപ്രവാഹമായ് കൂടെയുണ്ടല്ലോ.. (2)
താളതരംഗമായ് ദീപസഹസ്രമായ്
ദേവപ്രസാദമായ് കൃഷ്ണാ..
നീ വന്നു നില്‍ക്കുമ്പോള്‍ ഞാനൊരു ഗോപനായ്
കൂടെ വന്നോട്ടേ പാവം കുചേലനായ് തേടി വന്നോട്ടേ...

ശ്രീകൃഷ്ണ മാഹാത്മ്യം പാടി നടക്കുവാന്‍
ഈ ജന്മതംബുരു നീ തന്നതല്ലയോ
യുഗസന്ധ്യകള്‍ ‍വന്നു സാഷ്ടാംഗം പ്രണമിക്കും
ഗുരുസന്നിധാനമേ...
ഗുരുസന്നിധാനമേ കൈ തൊഴുന്നേന്‍
ഏകനാം അടിയന്‍ കൈ തൊഴുന്നേന്‍
ശ്രീകൃഷ്ണ മാഹാത്മ്യം പാടി നടക്കുവാന്‍
ഈ ജന്മതംബുരു നീ തന്നതല്ലയോ
അടിയന്റെ കണ്ണുനീരലിഞ്ഞലിഞ്ഞോഴുകുന്നതറിയുന്നില്ലേ..
കണ്ണാ.. അറിയുന്നില്ലേ കണ്ണാ..
ശ്രീകൃഷ്ണ മാഹാത്മ്യം പാടി നടക്കുവാന്‍
ഈ ജന്മതംബുരു നീ തന്നതല്ലയോ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Dwaparakeerthana

Additional Info

അനുബന്ധവർത്തമാനം