മിഴി മിഴി സ്വകാര്യമായ്
(M)മിഴി മിഴി സ്വകാര്യമായി കഥ പറയവേ ഇരുവരും അഗാധമായി അതിൽ മുഴുകി നീങ്ങവേ
മായുന്നു ലോകങ്ങളൊന്നാകെയും
നീ മാത്രമാകുന്നിതെൻ മുന്നിലായി
ആത്മാവിൽ പേരോതിടാൻ പോലു
മാകാത്തരേതോ സുഖം...
(F)മിഴി മിഴി സ്വകാര്യമായി കഥ പറയവേ ഇരുവരും അഗാധമായി അതിൽ മുഴുകി നീങ്ങവേ
(M)മായുന്നു ലോകങ്ങളൊന്നാകെയും
നീ മാത്രമാകുന്നിതെൻ മുന്നിലായി
(F)ആത്മാവിൽ പേരോതിടാൻപോലു..
മാകാത്തരേതോ സുഖം...
(F)ഓരോ വിചാരങ്ങളോരാവിമാനങ്ങളാ
നാമിരുവരുമതിലുയരുകയാ
(M)നീയോതുമൊരു വാക്കിൻ ചേതനയിലാകെ
തോരാതെ ഒന്നോരോ തൂവർഷം
(F)ഒഴുകും നദിയായി മാറീ ഞാൻ..
(M)മിഴി മിഴി സ്വകാര്യമായി കഥ പറയവേ
(F)ഇരുവരും അഗാധമായി അതിൽ മുഴുകി നീങ്ങവേ..
(F)പൂവാകെയായെന്റെ മൗനം തുടിക്കുന്നുവോ
നീ വിരലൊടുതൊടുമൊരു നിമിഷം
(M)ഈ ജനാലഴികളിലൂടെ നേർത്ത
മിഴിമാറ്റി കാറ്റെന്നപോലാരും കാണാതെ
(F)വരവായി പ്രണയം ഉള്ളാകെ..
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Mizhi Mizhi Swakaryamaay
Additional Info
Year:
2021
ഗാനശാഖ: