ഇതളിതളായി പൂ വിടർത്തി
ഇതളിതളായി പൂ വിടർത്തി വാസന്തശ്രീ
മഴ മണികൾ വാരിവിതറി നവവർഷ ശ്രീ
തളിരമ്പിളി വാനിലിപ്പോൾ മുഴുതിങ്കൾ പൂ
നിറപീലി നിവർന്നു വിരിയും മയിലായാടൂ
കണ്ണൂറക്കാരെ സ്വപ്നം ചാർത്താൻ
പകൽ വരമ്പിനും വന്നു അനുദിനം വളരൂ നീ ഒരഴകായ്....
ഇതളിതളായി പൂ വിടർത്തി വാസന്തശ്രീ
മഴ മണികൾ വാരിവിതറി നവവർഷ ശ്രീ
ഓരോ നാളും നിന്നിൽ വരയുകയായി
കാണാ പീലി തുമ്പാലഴകുകളെ
ഓരോ രാവും കോരി ചൊരിയുകയായി
മായാ മൗനം നീണ്ടും കനവുകളെ
ആരോരും കാണാതെ നീയേതോ
താരുണ്ണ്യ തേരേറി പോകും
മാരിവില്ലുകൾ അണിവിരലായി കോരിടും കവിതയായി വിരിയും...
ഇതളിതളായി പൂ വിടർത്തി വാസന്തശ്രീ
മഴ മണികൾ വാരിവിതറി നവവർഷ ശ്രീ
ഏതോ മോഹം നിന്നെ പൊതിയുകയായി നീലക്കായൽ തീരതൻ അലഞൊറിയായി ദൂരെ
തീരം മിന്നും വെയിലൊളിയിൽ
ഓമക്കൈകൾ നീട്ടും പ്രണയിനിയായി
മൂവന്തി ചോപ്പോലും പൂവാകെ
ഈ മണ്ണിൽ തൂവാരി തൂകൂ
ഈ മനോഹര പദചലനം
നീങ്ങുവാൻ ഋതു ശോഭ നിറയാൻ..
ഇതളിതളായി പൂ വിടർത്തി വാസന്തശ്രീ
മഴ മണികൾ വാരിവിതറി നവവർഷ ശ്രീ
തളിരമ്പിളി വാനിലിപ്പോൾ മുഴുതിങ്കൾ പൂ
നിറപീലി നിവർന്നു വിരിയും മയിലായാടൂ
കണ്ണൂറക്കാരെ സ്വപ്നം ചാർത്താൻ
പകൽ വരമ്പിനും വന്നു അനുദിനം വളരൂ നീ ഒരഴകായ്....