കുങ്കുമച്ചാറുമണിഞ്ഞു

കുങ്കുമച്ചാറുമണിഞ്ഞു പുലർകാല
മങ്ക വരുന്നല്ലൊ
പുലർകാല മങ്ക വരുന്നല്ലൊ
പൂജയ്ക്കൊരുങ്ങുവാനായി ചെന്താമര-
പ്പൂക്കളുണർന്നല്ലൊ
ചെന്താമരപ്പൂക്കളുണർന്നല്ലൊ

ഓടം വരുന്നതും നോക്കിയെൻ പെണ്ണാളു
മാടം തുറന്നല്ലൊ
എൻ പെണ്ണാളു മാടം തുറന്നല്ലൊ
വീടുവിട്ടന്തിയ്ക്കു പോയോനെ ചിന്തിച്ചു
വാടിത്തളർന്നല്ലൊ
അവൾ വാടിത്തളർന്നല്ലൊ

പാടുപെടുന്നോർക്കു രാത്രിയും വിശ്രമം
മാടത്തിലില്ലല്ലൊ
പാവങ്ങൾക്കു കിടപ്പാടമുണ്ടെങ്കിലും
ഫലമൊന്നുമില്ലല്ലൊ
ഉണ്ടെങ്കിലും ഫലമൊന്നുമില്ലല്ലൊ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Kunkumacharumaninju

Additional Info

അനുബന്ധവർത്തമാനം