ചോരയില്ലല്ലോ കണ്ണിൽ

 

ചോരയില്ലയോ കണ്ണിൽ ഏഴതൻ കിടപ്പാടം
കവർന്നു കളിപ്പന്തൽ നിർമ്മിക്കും മനുജരേ
കളിപ്പന്തൽ നിർമ്മിക്കും മനുജരേ
ഏഴകൾക്കാരുമില്ലയോ-ലോകവും മൂകമോ (2)
ഏഴകൾക്കാരുമില്ലയോ

ജീവിതം വിയർപ്പാക്കി നിനക്കു സുഖിക്കുവാൻ
പൂവണിത്തളിർമെത്ത വിരിച്ച വേലക്കാരൻ
പാർപ്പിടം പോലും നിന്റെ ധനദാഹത്തിൻ മുൻപിൽ
അർപ്പിച്ചു നിരാധാരനായിതാ-പണക്കാരാ
ഏഴകൾക്കാരുമില്ലയോ-ലോകവും മൂകമോ (2)
ഏഴകൾക്കാരുമില്ലയോ

സ്വന്തം പാർപ്പിടം വെടിഞ്ഞുപോകും
അവരാണുലകേ നിനക്കു ജീവൻ നൽകി
നിർദ്ദയലോകമേ- നീയതു മറന്നല്ലോ
നീയതു മറന്നല്ലോ
ഏഴകൾക്കാരുമില്ലയോ-ലോകവും മൂകമോ (2)
ഏഴകൾക്കാരുമില്ലയോ
ആരുടെയും കിടപ്പാടം-കിടപ്പാടം കവ൪ന്നെടുക്കാതേ

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Chorayillallo kannil

Additional Info