കഥയിതു കേൾക്കാൻ സഹജരെ വാ

ചിത്രം : ജ്ഞാനാംബിക (1940)

ഗാനരചന : പുത്തന്‍കാവ്‌ മാത്തന്‍ തരകന്‍
സംഗീതം : ജയരാമ അയ്യര്‍
ഗായകന്‍ : സെബാസ്റ്റ്യന്‍ കുഞ്ഞുകുഞ്ഞു ഭാഗവതര്‍

 

കഥയിതു കേള്‍ക്കാന്‍ സഹജരെ വാ,
സഹജരെ വാ, സഹജരെ വാ, വാ, വാ,
കഥയിതു കേള്‍ക്കാന്‍ സഹജരെ വാ,
സഹജരെ വാ, സഹജരെ വാ, വാ, വാ,
കഥയിതു കേള്‍ക്കാന്‍ സഹജരെ വാ,
സഹജരെ വാ, സഹജരെ വാ, വാ, വാ!


പണ്ടൊരു കാലം പല പല തരുവില്‍
പിടിച്ചു ഞാന്‍ ചാടി,
പണ്ടൊരു കാലം പല പല തരുവില്‍
പിടിച്ചു ഞാന്‍ ചാടി,
പിടിച്ചു ഞാന്‍ ചാടി!

കഥയിതു കേള്‍ക്കാന്‍ സഹജരെ വാ,
സഹജരെ വാ, സഹജരെ വാ, വാ, വാ,
കഥയിതു കേള്‍ക്കാന്‍ സഹജരെ വാ,
സഹജരെ വാ, സഹജരെ വാ, വാ, വാ!

കാലചക്രം അതിവേഗം പാഞ്ഞു,
കാലചക്രം അതിവേഗം പാഞ്ഞു,
കാലചക്രം അതിവേഗം പാഞ്ഞു
ഉറഞ്ഞു മാഞ്ഞു വാലും കാലേ,
മനുഷ്യനായി ഞാന്‍ തീര്‍ന്നു മന്ദം,
ജീവിത ഗതി മാറി,
കാലചക്രം അതിവേഗം പാഞ്ഞു
ഉറഞ്ഞു മാഞ്ഞു വാലും കാലേ,
മനുഷ്യനായി ഞാന്‍ തീര്‍ന്നു മന്ദം,
ജീവിത ഗതി മാറി
ജീവിത ഗതി മാറി!

കേളിദാസനം നിങ്ങള്‍ക്കുലകം
കോമളാംഗിമാര്‍ക്കിവനും പ്രഥമം
വേഗവേണ്ട നമ്മള്‍ക്കിവിടണുവും മംഗളം വരട്ടെ
വേഗമുള്ള നമ്മള്‍ക്കിവിടണുവും മംഗളം വരട്ടെ,

വാ വാ വാ...

 

 
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
8
Average: 8 (1 vote)
Kathayithu kelkkan sahajare vaa

Additional Info

Year: 
1940

അനുബന്ധവർത്തമാനം