ചെങ്കൽചേറിയ

ചെങ്കൽചേറിയ ഉന്നംവെച്ചൊരു സുന്ദരി അവളെവിടെ
ജനവഞ്ചന കൈമുതലാക്കിയ ധനികരെ ഉത്തരമിനിയെവിടെ
ഒന്നായി കൂടുകെട്ടി കുട്ടിക്കുറുവണ പറവകളെല്ലാം
അമ്പു കൊടുത്താലുന്നം തെറ്റല്ലേ
കണ്ണാടി കൂട്ടിനുള്ളിൽ തിത്തി തരികിട നിങ്ങടെയുള്ളിൽ 
നന്മകളില്ലാ നാണക്കേടല്ലേ
കുന്നായ്മ കൂടിയാൽ പൂതി ആവോളമേറിയാൽ അടി കുറുവടി മരമടി ഉറിയടി പറയടി ഉത്തരം താടി 

ചെങ്കൽ ചേറിയ ഉന്നംവെച്ചൊരു സുന്ദരി അവളെവിടെ
ജനവഞ്ചന കൈമുതലാക്കിയ ധനികരെ ഉത്തരമിനിയെവിടെ...

കൊമ്പത്തേ വമ്പത്തി പ്രായംചെന്നില്ലേ
ചുണ്ടത്ത് ചായം പൂശല്ലേ..ഓ....
ചാടല്ലേ തുള്ളല്ലേ ഓടി പോകല്ലേ
പണ്ടത്തെ പിള്ളേരല്ലല്ലോ
നേരത്തെ കാലത്തേ ഒന്നായി തീരാമേ മനസ്സിൽ കപടം നീണ്ട മനുഷ്യരൊന്നല്ലേ അല്ലേ
പണവും പവറും ചേർന്നാൽ മൃഗങ്ങളാവല്ലേ..

ചെങ്കൽ ചേറിയ ഉന്നംവെച്ചൊരു സുന്ദരി അവളെവിടെ
ജനവഞ്ചന കൈമുതലാക്കിയ ധനികരെ ഉത്തരമിനിയെവിടെ...

അമ്മാവാ പൊന്നളിയാ വേഷം കെട്ടല്ലേ ആണല്ലേ മാനം കളയല്ലേ
മരമോന്തേ നോക്കണ്ട കോപം കാണണ്ട കൊച്ചമ്മ നന്നാവില്ലന്നേ
പാവങ്ങളാണേലും ഭീരുക്കൾ അല്ലല്ലോ..ആ...
ഉള്ളിൽ കള്ളം വേണ്ട കൂട്ടുമൊരുക്കണ്ട വേണ്ടാ
പൊന്നും പണവും കണ്ടാൽ വീഴുന്നോരല്ല..

(ചെങ്കൽചേറിയ)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Chenkal cheriya

Additional Info

Year: 
1999

അനുബന്ധവർത്തമാനം