സ്വർണ്ണമേടയുള്ളോരേ
സ്വർണ്ണമേടയുള്ളോരേ മുൾക്കിരീടമുള്ളോരെ
നാടടക്കി വാഴാനായി കോപ്പ് കൂട്ടല്ലേ..(സ്വർണ്ണമേട)
വാളെടുത്തുറഞ്ഞാലും പേയെടുത്തു പാഞ്ഞാലും
പുല്ലുപോലുമല്ലല്ലോ നിങ്ങളിന്നു കൂട്ടരേ (സ്വർണ്ണമേട)
കന്നികോമരങ്ങളായി മണ്ണിൽ തുള്ളി
പാഞ്ഞു പോകവേ നിങ്ങൾ
മനുഷ്യന്റെ ദുഃഖം കാണുമോ..(കന്നി)
പണത്തിന്റെ മുമ്പിൽ ജ്വലിക്കുന്ന വമ്പിൽ ഹിമപക്ഷിയായി നീ പറന്നേറവേ..
ഒരുനാളിലെരിവേനലിൽ കരിയും
ചെറു ചിറകെരിയും..(സ്വർണ്ണമേട)
വെള്ളിക്കോപ്പയിൽ കുളിർവീഞ്ഞും
സ്വർണ്ണം തോൽക്കുമീക്കയ്യിൽ സെല്ലും
പൊങ്ങച്ചമെങ്ങും പൊങ്ങവേ (വെള്ളി)..
അരചാൺ നിറഞ്ഞാലതാണെന്നുമെന്നും കരിക്കാടി തേടും മനുഷ്യന്നു സ്വർഗം
പുഴുപോലെ നീ ഞെളിയാതെടീ
അറിയും നീ കഥയറിയും..
സ്വർണ്ണമേടയുള്ളോരേ മുൾക്കിരീടമുള്ളോരെ
നാടടക്കി വാഴാനായി കോപ്പ് കൂട്ടല്ലേ..(സ്വർണ്ണമേട)
വാളെടുത്തുറഞ്ഞാലും പേയെടുത്തു പാഞ്ഞാലും
പുല്ലുപോലുമല്ലല്ലോ നിങ്ങളിന്നു കൂട്ടരേ
(സ്വർണ്ണമേട)