മിന്നാമിന്നി പൊന്നും മുത്തേ

മിന്നാമിന്നി പൊന്നും മുത്തേ
തുറയിലെ കാണത്തത്തേ
അണിയാരം വഞ്ചിയിലേറാൻ വാ
അരയന്റെ നെഞ്ചിന്നുള്ളിൽ 
നിറനിറ ചാകരയാണേ
വലയ്ക്കുള്ളിൽ വീഴുവതെല്ലാം
 വെലയുള്ള പൊന്മീനാണേ
അലതല്ലും കടലമ്മ കനിയുമ്പ
ഏവനും ആഴക്കുമൂഴക്കും നല്ല മുത്ത്

മിന്നാമിന്നി പൊന്നും മുത്തേ
തൊറയിലെ കാണാ തത്തേ
അണിയാരം വഞ്ചിലേറാൻ വാ..

പോക്കുവെയിൽ തുമ്പികൾ വിണ്ണിൽ
പൊൻവല നെയ്യും  സായംകാലം
അഴകുള്ള പൂമീൻ തേടി 
കാറ്റിൻ കൂടെ പോകാമോ (പോക്കുവെയിൽ)
ആഴക്കടലിൽ പൊന്നുണ്ടേ അണിനിലാവിൻ ശംഖുണ്ടേ
കന്നിവാവിൻ പൊന്നും തേടി
പോകും പുരുഷനെ കാത്തിരിക്കേണം..

മിന്നാമിന്നി പൊന്നും മുത്തേ
തൊറയിലെ കാണാ തത്തേ
അണിയാരം വഞ്ചിലേറാൻ വാ.

മാരിമുകിൽ പന്തലുകെട്ടി 
തോരണം തൂക്കി കല്യാണമായ്
കടപ്പുറത്താരാവാരം ആഘോഷത്തിൻ ചിങ്കാരം
തപ്പും തകിലടി തുള്ളാട്ടം താലിപ്പെണ്ണിനു ചാഞ്ചാട്ടം
തപ്പും തകിലടി തുള്ളാട്ടം താലി പെണ്ണിന് ചാഞ്ചാട്ടം
വായോ വാവേ വാർതിങ്കളേ
വെണ്ണിലാവിന്റെ മഞ്ചലിലേറി..

മിന്നാമിന്നി പൊന്നും മുത്തേ
തൊറയിലെ കാണാ തത്തേ
അണിയാരം വഞ്ചിലേറാൻ വാ
അണിയാരം വഞ്ചിലേറാൻ വാ
അണിയാരം വഞ്ചിലേറാൻ വാ..

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Minnaminni Ponnum muthe