ഓ ശാരികേ ജീവനായി

ഓ ശാരികേ ജീവനായി നീ വരൂ
ഓ ഗാനമേ നാദമായി നീ വരൂ
നീയും നിന്റെ അഴകും
മനസ്സിലാകെ സംഗീതം
എന്നും നിന്റെ അരികെ
അറിയുമാത്മ സായൂജ്യം
ജന്മസാഫല്യം..

ഓ ശാരികേ ജീവനായി നീ വരൂ
ഓ ഗാനമേ നാദമായി നീ വരൂ

കുട നീർത്തി നിന്നു വാനം
തുടി മീട്ടി വന്നു കാലം
മനസ്സിന്റെ വീണ തന്നിൽ
മായാത്ത സ്നേഹമന്ത്രം.. (കുട)
ഹൃദയം നിറയെ എന്നും
അനുഭൂതിയായി നീ മാത്രം
പ്രണയാർദ്ര സങ്കല്പങ്ങൾ
നിറവാർന്നു നിന്നിൽ മാത്രം..

ഓ ശാരികേ ജീവനായി നീ വരൂ
ഓ ഗാനമേ നാദമായി നീ വരൂ...

ഒരു പുണ്യമായി വന്നു
നെഞ്ചോടു ചേർന്നു നിന്നു
മതിയോളമാഗ്രഹങ്ങൾ
കരളിൽ പകർന്നുതന്നു.. (ഒരു)
ഇനിയെൻ ഹൃദയമാകെ
നീ തന്ന സ്നേഹം മാത്രം
പിരിയാതെ ജീവനിലെന്നും
ഒന്നായിരുന്നീ ബന്ധം..

ഓ ശാരികേ ജീവനായി നീ വരൂ
ഓ ഗാനമേ നാദമായി നീ വരൂ
നീയും നിന്റെ അഴകും
മനസ്സിലാകെ സംഗീതം
എന്നും നിന്റെ അരികെ
അറിയുമാത്മ സായൂജ്യം
ജന്മസാഫല്യം..

ഓ ശാരികേ ജീവനായി നീ വരൂ
ഓ ഗാനമേ നാദമായി നീ വരൂ....

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
O sarike jeevanayi

Additional Info

Year: 
1999

അനുബന്ധവർത്തമാനം